വയനാട്:- മുണ്ടക്കൈ- ചൂരൽമല ദുരന്ത മേഖലയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി.എസ് അറിയിച്ചു. നിരോധിത മേഘലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിലവിൽ പ്രദേശവാസികൾക്കും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
വിനോദ സഞ്ചാരികൾ ദുരന്തമേഖല സന്ദർശിക്കുന്നത് തടയും. വേനൽ അവധിയെ തുടർന്ന് ജില്ലയിലേക്ക് വരുന്നവർ ദുരന്തമേഖല ലക്ഷ്യമാക്കിയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. ഈ സ്ഥലങ്ങളിൽ സന്ദർശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.
പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ഒരു പാരിസ്ഥിതിക ദുരന്തം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്ന രീതിയാണ് ഡിസാസ്റ്റർ ടൂറിസം .വൈവിധ്യമാർന്ന ദുരന്തങ്ങൾ തുടർന്നുള്ള ദുരന്ത ടൂറിസത്തിൻ്റെ വിഷയമാണെങ്കിലും, ഏറ്റവും സാധാരണമായ ദുരന്ത ടൂറിസ്റ്റ് സൈറ്റുകൾ അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ്.