Logo Below Image
Friday, September 19, 2025
Logo Below Image
Homeകേരളംഉഷ്ണതരംഗം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യമന്ത്രി

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം –സംസ്ഥാനത്ത് കനത്ത ചൂടും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാടടക്കമുള്ള ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത പ്രവചിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ. ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com