തിരുവനന്തപുരം :- തിരുവനന്തപുരം മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ 83 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.
രണ്ട് ദിവസം മുൻപ് ഹോസ്റ്റൽ മെസിൽ നിന്നും ഫ്രൈഡ് റൈസും ബട്ടർ ചിക്കനും ലൈം ജൂസും നൽകിയിരുന്നു.ഇത് കഴിച്ചതിന് ശേഷമാണ് ഭൂരിഭാഗം കുട്ടികളും അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങിയത്. ഇതുവരെ ആരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടില്ല.
ചിലകുട്ടികൾ അവധിയെടുത്തു. ഒരേ കരാറുകാർ തന്നെയാണ് രണ്ടു വർഷമായി ഹോസ്റ്റൽ മെസ് നടത്തുന്നത്.ഭക്ഷ്യ വകുപ്പ് ഹോസ്റ്റൽ മെസിൽ പരിശോധന നടത്തുന്നുണ്ട്