മഴ അവധിക്കായി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് അവധി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കുകയാണ് കാസര്‍കോട് കലക്ടര്‍.മഴ അവധിയെക്കുറിച്ച് ചോദിച്ച് പലരും വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഇടയ്ക്കിടെ അവധികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമെന്നും അവരുടെ ക്ലാസുകൾക്ക് പുറമെ ഉച്ചഭക്ഷണവും പോഷകാഹാരവും നഷ്ടപ്പെടുമെന്നുമാണ് കലക്ടര്‍ ഇൻബശേഖർ.കെ. ഐഎഎസ് പറയുന്നു . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ ഇക്കാര്യം പൊതു ജനത്തെ അറിയിച്ചത്.
എല്ലാ ജില്ലാ കലക്ടര്‍മാരുടെയും ഫേസ് ബുക്കില്‍ അവധി തരണം എന്നുള്ള അപേക്ഷാ കമന്‍റുകള്‍ നിറഞ്ഞു . കലക്ടര്‍ അവധി നല്‍കിയില്ലെങ്കില്‍ തന്‍റെ മക്കള്‍ക്ക് താന്‍ തന്നെ അവധിപ്രഖ്യാപിച്ചതായി ഒരു വീട്ടമ്മ ഫേസ് ബുക്കില്‍ കുറിച്ചു .
ഉച്ചക്കഞ്ഞിയെ ആശ്രയിച്ച് ഇപ്പോഴും കുട്ടികള്‍ സ്കൂളിലേക്ക് വരുന്നുണ്ടെങ്കില്‍ താങ്കള്‍ അടങ്ങുന്ന ഭരണ സംവിധാനത്തിന്‍റെ പോരായ്മയാണ് അതെന്നാണ് പലരുടെയും അഭിപ്രായം . കനത്ത മഴയും കാറ്റും ഉള്ളപ്പോള്‍ അവധി നല്‍കി കുട്ടികളെ സുരക്ഷിതരാക്കാന്‍ ഭരണ സംവിധാനത്തിന് കഴിയണം എന്നും ആളുകള്‍ അഭിപ്രായം പറയുന്നു .