Wednesday, December 25, 2024
Homeകേരളംകൊല്ലത്തു പാചകഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു :- വൃദ്ധദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റു

കൊല്ലത്തു പാചകഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു :- വൃദ്ധദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റു

അഞ്ചല്‍: കൊല്ലം അഞ്ചലിൽ പാചകഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകരുകയും വൃദ്ധദമ്പതികള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പനയഞ്ചേരി ചന്ദ്രോദയത്തില്‍ മനോഹരന്‍പിള്ള (65), ലളിതമ്മ (61) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. ഉഗ്രസ്‌ഫോടന ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ വീട്ടിനുള്ളില്‍ മനോഹരന്‍ പിള്ള ഗുരുതര പരിക്കേറ്റനിലയിലായിരുന്നു.

ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ അഞ്ചല്‍ പോലിസും നാട്ടുകാരും ചേര്‍ന്ന് വീടിനുള്ളില്‍ നടത്തിയ തിരച്ചിലിലാണ് അടുക്കളയില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ ബോധരഹിതയായി കിടക്കുന്ന ലളിതയെ കണ്ടെത്തിയത്. ഉടന്‍ പോലിസ് വാഹനത്തില്‍ ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ മേല്‍ക്കൂര തകരുകയും ഭിത്തികള്‍ വീണ്ടുകീറിയ നിലയിലുമാണ്. വീട്ടുപകരണങ്ങളെല്ലാം ചിന്നിച്ചിതറി. ഏതാനും മാസം മുമ്പ് ഇവരുടെ ഏകമകന്‍ മനോജ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments