പത്തനംതിട്ട : കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു. KPCC ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് 100 വർഷത്തെ ജനസേവനത്തിൻ്റെ പാരമ്പര്യമുള്ള കോൺഗ്രസ് സേവാദളിനാണെന്ന് KPCC ജനറൽ സെക്രട്ടറി.
ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് രമേശൻ കരുവാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ. എ സുരേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ജാസിം കുട്ടി, മഹിള സേവാദൾ സംസ്ഥാന പ്രസിഡൻ്റ് ആർ. ജയകുമാരി .സേവാദൾ സംസ്ഥാന ഭാരവാഹികളായ ജി. വേലായുധൻകുട്ടി, ജയദേവൻ,ജില്ലാ മഹിള പ്രസിഡൻ്റ് ഗീതാദേവി , അബ്ദുൾ കലാം ആസാദ്, കൊച്ചുമോൾ പ്രദീപ് , ചിത്ര രാമചന്ദ്രൻ , ഷിനിജ തങ്കപ്പൻ,ഷിജു അറപ്പുരയിൽ , ജോർജ്ജ് വർഗ്ഗീസ്, പ്രകാശ് പേരങ്ങാട്ട് ,രാധാകൃഷ്ണൻ, ജോയി തോമസ്, ഷാജികരിക്കുളം ശ്യാം കൃഷ്ണൻ, രഞ്ജിത്ത് മിത്രപുരം ,സനീഷ് എ.വി,അനീഷ് കുമാർ, രാജി ആർ എന്നിവർ പ്രസംഗിച്ചു