Saturday, December 28, 2024
Homeകേരളംഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ കൂട്ടിനെത്തിയ കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് തടവും പിഴയും

ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ കൂട്ടിനെത്തിയ കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് തടവും പിഴയും

തൃശൂര്‍: പ്രതിക്ക് 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനുമാണ് വിധിച്ചത്. സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി വീട്ടില്‍ സുരേഷി (45) നെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.

2008 ല്‍ ആണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ പ്രസവ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സമയം പരിചരിക്കാന്‍ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയോടാണ് സുരേഷിന്റെ ക്രൂരത. കുട്ടിയ വിവിധ ഇടങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തതായാണ് റിപ്പോർട്ട്.

ഭാര്യയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയ സമയം ആശുപത്രി റൂമില്‍വച്ചും 2012ൽ കോയമ്പത്തൂരിലുള്ള വീട്ടില്‍വച്ചും 2019 ഡിസംബറില്‍ പള്ളത്തുള്ള പ്രതിയുടെ വീട്ടില്‍വച്ചും ബലാത്സംഗം ചെയ്തു. ആദ്യത്തെ ബലാത്സം​ഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി പലതവണയായി കുട്ടിയെ ദുരുപയോ​ഗം ചെയ്തത്.

സംഭവം അറിഞ്ഞ ഭാര്യ പ്രതിയായ ഭര്‍ത്താവിനെതിരെ കുടുംബ കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ അതിജീവിതയെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് 2021 ജനുവരിയില്‍ എരുമപ്പെട്ടി പൊലീസില്‍ നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കുന്നംകുളം പോക്‌സോ കോടതി വിചാരണക്കിടെ പ്രതിഭാഗം വിവിധ കാരണങ്ങള്‍ പറഞ്ഞ് വാദിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കി ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കോടതിയിലെ വിചാരണ നീട്ടിവെപ്പിക്കാന്‍ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയെങ്കിലും രണ്ട് കോടതികളും തള്ളി.

പ്രതിയോട് പോക്‌സോ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നുള്ള വിചാരണയ്ക്കൊടുവിലാണ് പ്രതിയെ ശിക്ഷിച്ചത്. കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments