തമിഴ്നാട്:- തമിഴ് നാട്ടിലെ തിരുച്ചിറപള്ളിയിൽ അറ്റകുറ്റപ്പണിക്കായി വൈദ്യുത പോസ്റ്റിൽ കയറിയ മണൈപ്പാറൈ സ്വദേശികളായ മാണിക്യം,കലൈമാണി എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളി ഒലയൂരിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
വൈദ്യുതിവകുപ്പിലെ കരാർ ജീവനക്കാരായിരുന്നു ഇവർ.പോസ്റ്റിൽ ജീവനക്കാർ അറ്റകുറ്റപ്പണി നടത്തുന്നുണ്ട് എന്നറിയാതെ ലൈൻ ഓണാക്കിയതാണ് ദുരന്തകാരണമെന്നാണ് പുറത്തുവരുന്ന വിവരം ബന്ധുക്കളും നാട്ടുകാരും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പ് അറിയിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ ആസ്വാഭാവികതയുണ്ടോ അനാസ്ഥയോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മരിച്ച ജീവനക്കാരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.