Monday, September 16, 2024
Homeഇന്ത്യപശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇടിമിന്നലേറ്റ് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം. വിവിധയിടങ്ങളിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റ നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്ന് അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

മണിക്‌ചാക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നിവിടങ്ങളിലാണ് ഇടിമിന്നലേറ്റ് ആളുകൾ മരിച്ചത്. ഇവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നുണ്ട്. പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികള്‍ക്ക് മിന്നലേറ്റത്.

മാൾഡയിലെ സഹപൂർ മേഖലയിൽ ചന്ദൻ സഹാനി (40), രാജ് മൃദ്ധ (16), മനാജിത് മണ്ഡൽ (21) എന്നിവരും ഗജോളിൽ അസിത് സാഹ (19) റാണാ ഷെ (8), ദമ്പതികളായ നയൻ റോയ് (23), പ്രിയങ്ക സിംഹ (20), അതുൽ മണ്ഡൽ (65), ഷെയ്ഖ് സബ്രൂൽ (11), സുമിത്ര മണ്ഡൽ (45), പങ്കജ് മണ്ഡൽ (23) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രണ്ട് പേർക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോലീസ് ആശുപത്രികളിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഇടിമിന്നലേറ്റ് 11 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവർ ഭേദമാകാൻ പ്രാർഥിക്കുകയാണ്. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ജില്ല ഭരണകൂടം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments