Friday, October 18, 2024
Homeഇന്ത്യജമ്മുകാശ്‍മീരിൽ ഇന്ന് ( ജൂൺ 21) അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാചരണത്തിനു...

ജമ്മുകാശ്‍മീരിൽ ഇന്ന് ( ജൂൺ 21) അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാചരണത്തിനു നേതൃത്വം നൽകുന്നു

ജമ്മുകാശ്‍മീരിൽ ഇന്ന് ( ജൂൺ 21) അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാചരണത്തിനു നേതൃത്വം നൽകുന്നു. ഇവിടെ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ മോദി, ശ്രീനഗറിലെ ദൽ തടാകത്തിൻ്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ (എസ്‌കെഐസിസി) പത്താമത് ഇൻ്റർനാഷണൽ ഡേ ഓഫ് യോഗ (ഐഡിവൈ) പരിപാടിക്ക് നേതൃത്വം നൽകുന്നു.

പത്താമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ശ്രീനഗറിൽ വിവിധ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ മോദിക്കൊപ്പം ചേരും. വിഐപികൾ, കുട്ടികൾ, ജമ്മു കശ്മീരിലെ ആയിരക്കണക്കിന് നിവാസികൾ എന്നിവരോടൊപ്പം പ്രധാനമന്ത്രി മോദി യോഗാസനങ്ങൾ ചെയ്യും. 30 മിനിറ്റ് ദൈർഘ്യമുള്ള യോഗാ സെഷൻ രാവിലെ ഏഴിന് ആരംഭിച്ചു, ലഫ്. ഗവർണർ മനോജ് സിൻഹ, ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപതിറാവു ജാദവ് എന്നിവർ പങ്കെടുക്കും.

പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും. 2015 ജൂൺ 21 മുതൽ ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു.2015 മുതൽ പ്രധാനമന്ത്രി മോദി ഇന്ത്യൻ നഗരങ്ങളിൽ യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി വരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന യോഗാ ദിനം ആഘോഷിച്ച ശേഷം, അദ്ദേഹം വീണ്ടും ഒരു ഇന്ത്യൻ നഗരത്തിൽ യോഗാ ദിനാചരണത്തിനു നേതൃത്വം നൽകുകയാണ്.

വ്യക്തിയുടെയും സമൂഹത്തിൻ്റെയും ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രാചീനമായ ആചാരത്തിൻ്റെ പങ്ക് ഊന്നിപ്പറയുന്ന ‘യോഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ തീം.മോദിക്കൊപ്പം പത്താമത് അന്താരാഷ്ട്ര യോഗാ ദിനത്തിന് ആതിഥേയം വഹിക്കുന്ന ശ്രീനഗർ വേദിക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് മോദിയുടെ ജമ്മു കശ്മീർ സന്ദർശനം. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടി ഈ സന്ദർശനം.

ഇവിടുത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വിജയകരമായ പര്യവസാനത്തിന് ശേഷം മോദി ജമ്മു കശ്മീരിൽ യോഗ പരിപാടിക്ക് നേതൃത്വം നൽക്കുകയാണ്. ഇവിടെ ഇക്കുറി റെക്കോർഡ് വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് നേതൃത്വം നൽകി.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments