Logo Below Image
Tuesday, May 13, 2025
Logo Below Image
Homeഇന്ത്യ2025-: ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും, ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതുമായിരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

2025-: ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും, ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതുമായിരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി :- ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്‍റെ ലക്ഷ്യം. ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മിയെ നമിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മധ്യവര്‍ഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചു. ഇത്തവണത്തെ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും. എല്ലാത്തവണത്തെയും പോലെ നിർണ്ണായക ബില്ലുകൾ ഈ സമ്മേളനത്തിലുമുണ്ട്. പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയെന്നതാണ് ബജറ്റിന്‍റെ ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യ പൂർത്തീകരണവും സർക്കാരിന്‍റെ ദൗത്യമാണ്. സ്ത്രീ ശാക്തീകരണത്തിനും സർക്കാർ എന്നും പ്രാധാന്യം നൽകും.

സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷ സഹകരണം വേണം. വികസിത ഭാരതം എന്നത് ജനപ്രതിനിധികളുടെ മന്ത്രമാകണമെന്നും യുവ എംപിമാര്‍ക്ക് വലിയ ദൗത്യങ്ങള്‍ ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി രാഷ്ട്രപതി പാര്‍ലമെന്‍റിലെത്തി. രാഷ്ട്രപതിയുടെ അഭിസംബോധനയോടെയായിരിക്കും ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. നാളെയാണ് 2025ലെ കേന്ദ്ര ബജറ്റ് അവതരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ