Logo Below Image
Thursday, July 3, 2025
Logo Below Image
Homeഅമേരിക്കവൈവിധ്യമാർന്ന കലാ കായിക മേളകളോടെ റിവർസ്റ്റോൺ ഒരുമ പിക്‌നിക്ക് ആവേശോജ്ജലമായി സമാപിച്ചു.

വൈവിധ്യമാർന്ന കലാ കായിക മേളകളോടെ റിവർസ്റ്റോൺ ഒരുമ പിക്‌നിക്ക് ആവേശോജ്ജലമായി സമാപിച്ചു.

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്‌പ്രിംഗ് പിക്നിക്ക് പ്രകൃതി മനോഹരമായ കിറ്റി ഹോളോ പാർക്കിൽ വ്യത്യസ്തമായ സ്പോർട്ട്സ്, ഗയിംസ്, കൾച്ചറൽ പ്രോഗ്രം എന്നിവയോട് കൂടി നടത്തപ്പെട്ടു.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തോടെ മൽസരിച്ച് പിക്നിക്ക് ഉല്ലാസ പ്രദമാക്കി.

കേരളാ സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റ്, ഇടവേളകളിലെ ലൈവ് ഓംലെറ്റ്, സമ്പാരം,ലമണേഡ്,ഡോണറ്റ്സ് എന്നിവയും വെസ്റ്റേൺ സ്റ്റെൽ ലഞ്ചും രുചിയോട് കൂടി കുടുംബാഗങ്ങൾ ആസ്വദിച്ചു.

സമാപന സമ്മേളനത്തിൽ ഒരുമ പ്രസിഡൻറ്റ് ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു.
ജഡ്ജ് ജൂലി മാത്യു മൽസര വിജയികൾക്ക് ട്രോഫി നൽകി.പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ, വൈസ് പ്രസിഡൻ്റ് റീനാ വർഗീസ്,ട്രഷറർ നവിൻ ഫ്രാൻസിസ്,മേരി ജേക്കബ്, വിനോയി സിറിയേക്ക് റോബി ജേക്കബ്, സെലിൻ ബാബു,എന്നിവർ പ്രസംഗിച്ചു.

വിവിധ കമ്മിറ്റി കോഓർഡിനേറ്റാഴ്സായ ജിജി പോൾ, സീനാ അഷറഫ്,സോണി പാപ്പച്ചൻ, ആൻറ്റു വെളിയെത്ത്,അമൃതാ സബാസ്റ്റിയൻ,ജോബി ജോസ്,മാത്യു ചെറിയാൻ,ഷാജി വർഗീസ്,രഞ്ചു സെബാറ്റിയൻ എന്നിവർ നേതൃത്വം നൽകി

ജിൻസ് മാത്യു റാന്നി അറിയിച്ചതാണിത്.

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ