Logo Below Image
Saturday, June 21, 2025
Logo Below Image
Homeഅമേരിക്കസുവിശേഷ വചസ്സുകൾ (112) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (112) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അതിശ്രേഷ്ഠ മാതൃക (1 പത്രൊ. 2:19-25)

“ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു നിങ്ങൾ അവന്റെ കാൽ ചുവടു പിന്തുടരുവാൻ, ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” (വാ.21).

ക്രിസ്തു ശിഷ്യത്വം എന്നാൽ, ക്രിസ്തു അനുഗമനമാണ്. തന്നെ അനുഗമിക്കാതെ, ആർക്കും തന്റെ ശിഷ്യ/ൻ ആയിരിക്കുവാൻ സാദ്ധ്യമല്ല. യേശുവിനെ അനുഗമിക്കുക എന്നു പറഞ്ഞാൽ, അതിന്റെ അർത്ഥം എന്താണ്? സ്നേഹവും, സഹനവും, ത്യാഗവും, ശുശ്രൂഷാ മനോഭാവവും ഒക്കെ സ്വീകരിക്കുകയും, അവ ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്യുക എന്നാണ് അതിനർത്ഥം. സ്വാർത്ഥതയ്ക്കും, സ്വയ കേന്ദ്രീകൃത -വസ്തു കേന്ദ്രീകൃത ജീവിതത്തിനും അവിടെ സ്ഥാനമില്ല. ലോകത്തെയും, പാപത്തെയും വെറുത്ത്, ക്രിസ്തു കേന്ദ്രീകൃതമായും, ദൈവ കേന്ദ്രീകൃതമായും,
ദൈവരാജ്യ ബദ്ധമായും, ജീവിക്കുക എന്നാണതിനർത്ഥം. സഹനം ഏറ്റെടുക്കുവാൻ സന്നദ്ധതയില്ലാത്ത ആർക്കും, ക്രിസ്തുശിഷ്യരായിരിക്കുവാൻ ഒരിക്കലും സാദ്ധ്യമല്ല.

ക്രിസ്തു അനുയായികളുടെ ജീവിത മാതൃക, മനുഷ്യനായി ഈ ലോകത്തിൽ ജീവിച്ച യേശു അവതരിപ്പിച്ച ജീവിതമാതൃകയാണ്. ധ്യാനഭാഗത്തു വി.പത്രൊസ്
വിശ്വാസികളോടാവശ്യപ്പെടുന്നത്, യേശു ഈ ലോകത്തിൽ മനുഷ്യനായി ജീവിച്ചപ്പോൾ കാണിച്ചു തന്ന ജീവിത മാതൃക, അവർ പിൻപറ്റണമെന്നാണ്? പ്രിയ മക്കൾ എന്ന പോലെ ദൈവത്തെ അനുകരിക്കണം എന്നും, ക്രിസ്തുവും നമ്മെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നത്താൻ യാഗമായി അർപ്പിച്ചതു പോലെ നാം സ്നേഹത്തിൽ നടക്കണമെന്നും ആണ്, വി.പൗലൊസും നമ്മോടാവശ്യപ്പെടുന്നത്
(എഫേ. 5:1-3). ഇതാണ് നാം പിൻപറ്റേണ്ട അതിശ്രേഷ്ഠ മാതൃക.

ഈ ലോകത്തിലെ സ്ഥാനമാനങ്ങൾ ആയിരിക്കുരുത്, നമ്മുടെ ജീവിത ലക്ഷ്യം. “ഞാൻ ഇരിക്കുന്നിടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും” (യോഹ. 12:26) എന്നാണ്, കർത്താവു പറഞ്ഞിട്ടുള്ളത്. ഈ ലോകത്തിലെ . ആരെയും മാതൃകയാക്കു
വാൻ നമുക്കാകില്ല. വചനം ജഡം ധരിച്ചു മനുഷ്യനായിതീർന്ന ‘യേശു’ മാത്രമാണു
നമ്മുടെ ജീവിത മാതൃക. താൻ വച്ചിട്ടു പോയ സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, സഹനത്തിന്റെയും, ക്ഷമയുടെയും ശുശ്രൂഷയുടെയും, അതിശ്രേഷ്ഠ മാതൃക സ്വീകരിച്ച്, “ജീവനും വിശുദ്ധിയും, ദൈവത്തിനു പ്രസാദമുള്ള” (റോമ. 12:1) ജീവിതം നയിക്കുവാൻ നമുക്കു യത്നിക്കാം? ദൈവം സഹായിക്കട്ടെ?

ചിന്തയ്ക്ക്: ക്രിസ്തീയ ജീവിതം അടിമത്വമല്ല, സ്നേഹത്തിലുള്ള അനുഗമനമാണ് !

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ