Saturday, January 11, 2025
Homeഅമേരിക്കഎസ്. എം.സി.സി ഫാമിലി കോൺഫറൻസിൻ്റെ റജിസ്റ്റ്രേഷൻ കിക്ക് ഓഫ് ഞായറാഴ്ച്ച ചിക്കാഗോ കത്തീഡ്രലിൽ

എസ്. എം.സി.സി ഫാമിലി കോൺഫറൻസിൻ്റെ റജിസ്റ്റ്രേഷൻ കിക്ക് ഓഫ് ഞായറാഴ്ച്ച ചിക്കാഗോ കത്തീഡ്രലിൽ

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബർ 27 മുതൽ 29 വരെ ദേശീയതലത്തിൽ ഫിലാഡൽഫിയയിൽ നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിന്റെ രജിസ്റ്റ്രേഷൻ കിക്ക് ഓഫ് ചിക്കാഗൊ സീറോമലബാർ രൂപതയുടെ ആസ്ഥാനദേവാലയമായ മാർ തോമ്മാശ്ലീഹാ കത്തീഡ്രലിൽ ജൂലൈ 14 ഞായറാഴ്ച്ച നടക്കും.

കത്തീഡ്രൽ വികാരി വെരി റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, അസിസ്റ്റന്റ്റ് വികാരി റവ. ഫാ. ജോയൽ പയസ്, ജൂബിലി കമ്മിറ്റി ചെയർപേഴ്സൺ ജോർജ് മാത്യു സി. പി. എ., എസ്. എം. സി. സി. ചാപ്റ്റർ/നാഷണൽ സെക്രട്ടറിയും, ജൂബിലി കമ്മിറ്റി കോചെയർപേഴ്‌സണുമായ മേഴ്സി കുര്യാക്കോസ്, ചിക്കാഗൊ ചാപ്റ്റർ ഭാരവാഹികളായ സെബാസ്റ്റ്യൻ എമ്മാനുവേൽ, ജോസഫ് ജോസഫ്, ഫാമിലി കോൺഫറൻസ് നാഷണൽ കോർഡിനേറ്റർ ജോൺസൺ കണ്ണുക്കാടൻ, കത്തീഡ്രൽപള്ളി കൈക്കാരന്മാരായ ബിജി മാണി, ബോബി ചിറയിൽ, സന്തോഷ് കാട്ടുക്കാരൻ, വിവീഷ് ജേക്കബ്, എന്നിവരുടെ സാന്നിദ്ധ്യത്തിൽ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഞായറാഴ്ച്ച രാവിലെയുള്ള ദിവ്യബലിക്കുശേഷം രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്യും.

ചിക്കാഗൊ സീറോമലബാർ രൂപതയിലെ അത്മായസംഘടനയായ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ രജതജൂബിലി ആഘോഷങ്ങൾക്കും, ദേശീയകുടുംബസംഗമത്തിനും വേദിയാകുന്നത് ഫിലഡൽഫിയ സീറോമലബാർ ദേവാലയമാണ്. ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെ ആത്മീയനേതൃത്വത്തിൽ അമേരിക്കയിലെ എല്ലാ സീറോമലബാർ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിൽ സഭാപിതാക്കന്മാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, എല്ലാ ഇടവകകളിൽനിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ/ചർച്ചാസമ്മേളനങ്ങൾ, വിവാഹജീവിതത്തിന്റെ 25/50 വർഷങ്ങൾ ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കൽ, മതാദ്ധ്യാപകസംഗമം, ബൈബിൾ സ്കിറ്റ്, ബാങ്ക്വറ്റ്, വോളിബോൾ ടൂർണമെന്റ്റ്, ഫിലഡൽഫിയ സിറ്റി ടൂർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

എസ്. എം. സി. സി. യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദേശീയ കുടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാർ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. സിൽവർ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തിൽ വിപുലമായ ഒരു സിൽവർ ജൂബിലി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ്. എം. സി. സി. നാഷണൽ സ്‌പിരിച്വൽ ഡയറക്ടർ റവ. ഫാ. ജോർജ് എളംബാശേരിൽ; ആതിഥേയഇടവകവികാരിയും, എസ്. എം. സി. സി. ഫിലഡൽഫിയ ചാപ്റ്റർ സ്‌പിരിച്വൽ ഡയറക്ടറുമായ റവ. ഡോ. ജോർജ് ദാനവേലിൽ എന്നിവർ രക്ഷാധികാരികളും; ജോർജ് മാത്യു സി.പി.എ. (ചെയർപേഴ്‌സൺ), ഡോ. ജയിംസ് കുറിച്ചി, മേഴ്‌സി കുര്യാക്കോസ്, (കോചെയർപേഴ്‌സൺസ്), ജോസ് മാളേയ്ക്കൽ (ജനറൽ സെക്രട്ടറി), ജോർജ് വി. ജോർജ് (ട്രഷറർ), നാഷണൽ കോർഡിനേറ്റർമാരായ ജോജോ കോട്ടൂർ, ജോൺസൺ കണ്ണൂക്കാടൻ എന്നിവരും, വിവിധ സബ്‌കമ്മിറ്റി ചെയർപേഴ്‌സൺസും ഉൾപ്പെടെയുള്ള സിൽവർ ജൂബിലി കമ്മിറ്റിക്ക് എസ്. എം. സി. സി. നാഷണൽ പ്രസിഡൻ്റ് സിജിൽ പാലക്കലോടി. ജനറൽസെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ബോർഡ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവർ നേതൃത്വം നൽകുന്ന നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും, ഫിലഡൽഫിയ ഇടവകയുടെ കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, ജോസ് തോമസ്, പോളച്ചൻ വറീദ്, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റർ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.

സാധാരണ കോൺഫറൻസുകളിൽനിന്ന് വ്യത്യസ്ഥമായി താരതമ്യേന ചെലവേറിയ ഹോട്ടലുകൾ ഒഴിവാക്കി, വളരെ മിതമായ നിരക്കിലുള്ള രജിസ്ട്രേഷൻ പാക്കേജുകൾ നൽകി എല്ലാവിഭാഗം കുടുംബങ്ങളേയും ഇതിൽ പങ്കെടുപ്പിക്കാൻ സംഘാടകർ ശ്രമിക്കുന്നു എന്നത് വളരെ ശ്ലാഘനീയമാണ്. സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് മൂന്നുദിവസത്തെ ഭക്ഷണമുൾപ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണു രജിസ്ട്രേഷൻ ഫീസ്. ദൂരസ്ഥലങ്ങളിൽനിന്നെത്തുന്നവർക്ക് താമസത്തിന് സമീപസ്ഥങ്ങളായ ഹോട്ടലുകൾ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതായിരിക്കും.

കോൺഫറൻസിന് രജിസ്റ്റർ ചെയ്യുന്നതിന് ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കോൺഫറൻസ് രജിസ്ട്രേഷൻ സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്സൈറ്റ്: www.smccjubilee.org

കൂടുതൽ വിവരങ്ങൾക്ക്: ജോർജ് മാത്യു സി.പി.എ. +1 267 549 1196 , ജോസ് മാളേയ്ക്കൽ +1 215 873 6943, സിബിച്ചൻ ചെമ്പ്ളായിൽ, (രജിസ്റ്റേഷൻ ചെയർപേഴ്‌സൺ) +1 215 869 5604 എന്നിവരുമായി ബന്ധപ്പെടുക.

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments