Thursday, October 17, 2024
Homeകേരളംപ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

തിരുവനന്തപുരം: പ്രേം നസീറിന്റെ ആദ്യ നായികയായ നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു.

പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിലാണ് കോമളം നായികയായി എത്തിയത്. പ്രേം നസീറിന്റെ ആദ്യ ചിത്രവും കോമളത്തിന്റെ മൂന്നാമത്തെ ചിത്രവുമായിരുന്നു മരുമകൾ.

1955-ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയാണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്.  വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം അഭിനയ ലോകത്തേക്ക് എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments