Monday, November 25, 2024
Homeകഥ/കവിതരക്തബന്ധം (കവിത) ✍️ രാജൻ കൂട്ടാല, തേനൂർ പാലക്കാട്

രക്തബന്ധം (കവിത) ✍️ രാജൻ കൂട്ടാല, തേനൂർ പാലക്കാട്

രാജൻ കൂട്ടാല, തേനൂർ പാലക്കാട്

സ്വാർത്ഥത മർത്ത്യരിൽ
വന്നണഞ്ഞീടവേ,
രക്തബന്ധത്തിനിന്നർത്ഥമില്ലാതെയാ
യ്.
ശത്രുതയുമേറീ കുടിപ്പകയാലിന്ന് ,
രക്തബന്ധങ്ങളും ശിഥിലമായ് പോയി.!

മാതാപിതാമക്കൾ ചെറുമക്കളും
ചേരും,
മാഹാത്മ്യമാകും ബന്ധം രക്തബന്ധം..
മാനസപ്പൊയ്കയിൽ മാറാല കെട്ടവേ,
മാംസപിണ്ഡങ്ങളായ്
പിരിഞ്ഞുബന്ധങ്ങളും.!

ജീവശ്വാസം നിലച്ചിടും വേദനയാൽ,
ജീവാംശമാംരക്തബന്ധത്തിലുരുവായി ..
ജീവനേക്കാൾ ജീവനായ് പോറ്റി
വളർത്തി,
ജീവിതച്ചിറകുമായുയർത്തിപ്പറത്തി.!

പറന്നുയർന്നു സ്വയം സമ്പാദ്യവുമായ്,
പടുത്തുയർത്തി സ്വർഗ്ഗം കണക്കേ
മാളിക..
പണത്തിൻ പന്ഥാവിൽ മറന്നു
രക്തബന്ധം ,
പകയായി പിന്നെ പടപൊരുതലുമായി.!

ഒരുതരി മണ്ണിനു കണക്കു പറയുന്നു,
ഒടുങ്ങാത്തയാർത്തിയിലവകാശമായ്..
അന്ത്യശ്വാസം വലിച്ചിടുന്ന നേരത്തും,
അന്തരം പാലിച്ച് നിന്നിടുന്നു മക്കൾ.!

✍️ രാജൻ കൂട്ടാല, തേനൂർ പാലക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments