“ഉളളവനിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് നേടാനാവും.
ഇല്ലാത്തവനിലേക്ക് നോക്കിയാൽ നിങ്ങൾ ഒരുപാട് നേടിയവനാകും”
ശ്രീ ബുദ്ധൻ
സ്നേഹത്തിന്റെ വാക്ക് ഉച്ചരിക്കുന്നവർ ആദരിക്കപ്പെടും, വേദനയുടെ വാക്കുകൾ പുറപ്പെടുവിക്കുന്നവർ മാറ്റിനിർത്തപ്പെടും. ധനികരും, ദരിദ്രരും ഈ ലോകത്തിന്റെ രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവരാണ്.
ധനികർ തങ്ങളുടെ സുഖലോലുപതയിൽ ജീവിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണമോ, പാർപ്പിടമോ ഇല്ലാതെ കോടിക്കണക്കിന് ആളുകളാണ് ഈ ലോകത്തു ജീവിക്കുന്നത്.
അധികാരവും, പദവിയുമുണ്ടെങ്കിൽ ഇന്നെന്ത് അക്രമവും നടത്താം. അവർ സമ്പന്നരാണേൽ നീതിദേവത അവർക്കായി അനുകൂല നിലപാടെടുക്കും.
ഭരണകൂടം അവരെ പൂമാല നല്കി സ്വീകരിക്കും.
എന്നാൽ തകർച്ചയിലും തളർച്ചയിലും പെട്ടവർക്ക് തിരിച്ചുവരാൻ ഒരുമിക്കാം. കൊഴിഞ്ഞ ഇന്നലെയോ വിടരാതിരിക്കുന്ന നാളെയോ അല്ല ജീവിതം വിടർന്നു നിൽക്കുന്ന ഇന്നാണ് ജീവിതം
ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ..