Thursday, December 26, 2024
Homeകഥ/കവിതമടുപ്പുകൾ...... (കവിത) ✍ചന്ദ്രശേഖരൻ പ്ലാവളപ്പിൽ (മികച്ച രചന: സംസ്കൃതി & ആർഷഭാരതി )

മടുപ്പുകൾ…… (കവിത) ✍ചന്ദ്രശേഖരൻ പ്ലാവളപ്പിൽ (മികച്ച രചന: സംസ്കൃതി & ആർഷഭാരതി )

ചന്ദ്രശേഖരൻ പ്ലാവളപ്പിൽ (മികച്ച രചന: സംസ്കൃതി & ആർഷഭാരതി )

മടക്കിവെച്ചു ഞാൻ
മനസ്സിൽ പൂവിടും
പ്രണയമൊക്കെയും
മറിച്ചു നോക്കുവാൻ.

ഇടക്ക് ശോകത്തിൻ
ഇടവഴിക്കുള്ളിൽ
നടന്നു പോകുമ്പോൾ
തിരിഞ്ഞുനോക്കുവാൻ.

ഫലിക്കുകില്ലൊന്നും
ജരാനരയ്ക്കുമേൽ
മറികടക്കുവാൻ
ഒരിക്കലെങ്കിലും.

കഴിയുകില്ലൊരു
തലോടലിൽ മനം
വെറുങ്ങലിക്കാതെ
തുടിച്ചു നിൽക്കലും.

വിരുന്നു പോകുന്നു
വിഹായസ്സോളമെൻ
വിചാര വീഥികൾ
തിരിച്ചു പോരുന്നു.

കടംതരേണ്ടെനി-
ക്കൊരൂജന്മംകൂടി,
മടുത്തുപോയെനി-
ക്കിഹത്തിൽ ജീവിതം

ചന്ദ്രശേഖരൻ പ്ലാവളപ്പിൽ

(മികച്ച രചന: സംസ്കൃതി & ആർഷഭാരതി )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments