Friday, January 10, 2025
Homeഇന്ത്യട്രെയിൻ യാത്രക്കാർക്ക് എസി കോച്ചുകളിൽ നൽകുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരം,: വിശദീകരണവുമായി നോർത്തേൺ...

ട്രെയിൻ യാത്രക്കാർക്ക് എസി കോച്ചുകളിൽ നൽകുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരം,: വിശദീകരണവുമായി നോർത്തേൺ റെയിൽവേ

ന്യൂഡൽഹി :- ട്രെയിൻ യാത്രക്കാർക്ക് എസി കോച്ചുകളിൽ നൽകുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടെ വിശദീകരണവുമായി നോർത്തേൺ റെയിൽവേ. ഓരോ 15 ദിവസം കൂടുമ്പോഴും കഴുകുകയും നാഫ്തലീൻ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുന്നുണ്ടെന്നും നോർത്തേൺ റെയിൽവേ അറിയിച്ചു.

ജമ്മു, ദിബ്രുഗഡ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളും യുവി റോബോട്ടിക് സാനിറ്റൈസേഷൻ എല്ലാ റൗണ്ട് ട്രിപ്പിന് ശേഷവും ചെയ്യുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും റെയിൽവേ കൂട്ടിച്ചേർത്തു. അണുക്കളെ കൊല്ലാൻ അൾട്രാവയലറ്റ് കിരണങ്ങൾ  ഉപയോഗിക്കുന്നതാണ് ഈ സാങ്കേതിക വിദ്യയെന്ന് നോർത്തേൺ റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചൂടുള്ള നാഫ്തലീൻ നീരാവി ഉപയോഗിക്കുന്നത് സമയബന്ധിതവും ഫലപ്രദവുമായ അണുനശീകരണ രീതിയാണ്. ഓരോ ഉപയോഗത്തിനു ശേഷവും യന്ത്രവൽകൃത അലക്കു ശാലകളിൽ കോട്ടൺ തുണിത്തരങ്ങൾ കഴുകുമെന്നും ഇവ വൈറ്റോമീറ്റർ ടെസ്റ്റിൽ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2010-ന് മുമ്പ്, 2-3 മാസത്തിലൊരിക്കൽ കമ്പിളി പുതപ്പുകൾ കഴുകിയിരുന്നു. പിന്നീട് ഇത് ഒരു മാസമായി കുറച്ചു. ഇപ്പോൾ ഇത് 15 ദിവസമായി കുറച്ചു. ലോജിസ്റ്റിക് പ്രതിസന്ധിയുള്ളിടത്ത് എല്ലാ പുതപ്പുകളും മാസത്തിൽ ഒരിക്കലെങ്കിലും കഴുകും. പക്ഷേ മാസത്തിലൊരിക്കൽ കഴുകേണ്ടുന്ന സന്ദർഭം വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് പ്രതിദിനം 6 ലക്ഷത്തിലധികം പുതപ്പുകളാണ് നൽകുന്നത്. വടക്കൻ റെയിൽവേ സോണിൽ പ്രതിദിനം 1 ലക്ഷത്തിലധികം പുതപ്പുകളും ബെഡ് റോളുകളും വിതരണം ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments