Thursday, May 21, 2026
Homeഇന്ത്യഡല്‍ഹി പോലീസ് ചമഞ്ഞ് മുംബൈ യുവതിയിൽനിന്ന് തട്ടിപ്പ് സംഘം 1.7 ലക്ഷം രൂപ കവർന്നു

ഡല്‍ഹി പോലീസ് ചമഞ്ഞ് മുംബൈ യുവതിയിൽനിന്ന് തട്ടിപ്പ് സംഘം 1.7 ലക്ഷം രൂപ കവർന്നു

മുബൈ: ബൊറിവാലി ഈസ്റ്റ് സ്വദേശിയായ 26-കാരിയിൽ നിന്നാണ് ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 1.7 ലക്ഷം രൂപ കവര്‍ന്നത്. ഡല്‍ഹി പോലീസാണെന്ന് പറഞ്ഞുകൊണ്ടാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതിയെ തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ ജയിലിൽ കഴിയുന്ന ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തില്‍ യുവതിയുടെ പേരും ഉയര്‍ന്നു വന്നെന്നായിരുന്നു തട്ടിപ്പ് സംഘം യുവതിയെ കബളിപ്പിച്ചത്. ഇത് പറഞ്ഞുകൊണ്ട് വീഡിയോ കോളിലൂടെയായിരുന്നു അറസ്റ്റ്.

ചോദ്യംചെയ്യല്‍ തുടരാനായി യുവതിയോട് ഹോട്ടലിൽ റൂമെടുക്കാന്‍ ആവശ്യപ്പെട്ട സംഘം ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനായി 1,78,000 രൂപ കൈമാറാൻ പറഞ്ഞു. കൂടാതെ ശാരീരിക പരിശോധന നടത്തുന്നതിനായി നഗ്നയാകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച യുവതി പിന്നീടാണ് താന്‍ തട്ടിപ്പിനിരയായെന്ന കാര്യം മനസ്സിലാക്കിയത്. തുടർന്ന് നവംബര്‍ 28-ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായസംഹിതയും ഐടി ആക്ടും പ്രകാരം കേസെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com