Saturday, December 28, 2024
Homeകഥ/കവിതയാത്ര (കവിത) ✍ മിനി സജി.

യാത്ര (കവിത) ✍ മിനി സജി.

മിനി സജി.

രാത്രിതോറും തിളതിളച്ച
നിന്നോർമ്മതിങ്ങും
കാഴ്ചകൾ

സുന്ദരിയാംമഴത്തുള്ളിപോലെ, തൂമുഖം
നഗ്നമായെന്നിൽപ്പടരവെ,

കാറ്റിനൊത്തു പാഞ്ഞ നീ,
ആകാശതീരത്തെ വസന്തമായി!

തിരികെയെത്തീടുവാൻ,
ഒറ്റവേരിലൊറ്റമരണമായ്ത്തീരവെ,

കരവിരുതിനാലൊപ്പി ഞാൻ,
നിറസമൃദ്ധമാംഫലങ്ങൾ
നിറകാഴ്ചയായ്!

നിറയെ പൂവിടാനോതി ഞാനെങ്കിലും;
വേരറ്റകാൽകളെൻ വേദനയായെന്നും
തുടിച്ചുനിന്നു!

✍ മിനി സജി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments