Friday, December 27, 2024
Homeകഥ/കവിതതെരുവിന്റെമണമുള്ളപെണ്ണ് (കവിത) ✍ തകഴി- എൻ എം ജ്ഞാനമുത്ത്.

തെരുവിന്റെമണമുള്ളപെണ്ണ് (കവിത) ✍ തകഴി- എൻ എം ജ്ഞാനമുത്ത്.

തകഴി- എൻ എം ജ്ഞാനമുത്ത്.

ഒരുവലിയവീടുണ്ട്തെരുവിന്റെയോര
ത്ത്-
തെരുവിന്റെമണമുള്ളപെണ്ണിനിന്ന് !!

വഴിയോരപെരുമരംമേൽക്കൂരമേ
ഞ്ഞൊരു-
പെരുമരച്ചോടിന്റെപൊന്തിനിൽക്കുംര
ണ്ട്-
പെരിയവേരിരുചുവരുമറയാക്കിയതി
നുള്ളിൽ,
ചില്ലകൾകൊഴിച്ചിട്ടകരിയിലവിരിപ്പുള്ള,
വേരിടുക്കാണെന്നുമവളുറങ്ങാറുള്ള-
തെരുവിന്റെമണമുള്ളകുഞ്ഞുവീട് !!

ഉണരുംമുതൽക്കവൾതെരുവുഭക്ഷി
ച്ചും,
തോരാത്തചുടുവെയിലിലുരുകിത്തിള
ച്ചും,
പെരുമഴയെവായ്പിളർന്നാവോളംമോ
ന്തിയും,
വഴിയോര’മാകന്ദി’നാവിൽനുണഞ്ഞും,
മൂവന്തിനേരത്തെ ചന്തവുംതാണ്ടി,
ചാഞ്ഞടുക്കുന്നോരിളംസന്ധ്യനേരത്ത്;
പെരുമരച്ചോട്ടിലെ കരിയിലവിരിപ്പിൽ-
ദേഹംതളർന്നുതലചായ്ക്കുംനേരങ്ങളി
ൽ…..
കാറ്റുവന്നവളുടെകുഞ്ഞുപാവാടയിൽ-
തുള്ളിക്കളിച്ചും,കുറുമ്പുകാട്ടിക്കൊണ്ട്,
ഓടിയൊളിയ്ക്കുംമരച്ചില്ലയിൽ !!

പാതിരാമേഘംകറുത്തിരുണ്ടുച്ചത്തിൽ-
പെരുമഴയ്ക്കോടൊത്തുവെള്ളിടിക്കു
മ്പോൾ…..
വിറയോടെപെരുമരച്ചോട്ടിലുറങ്ങുന്നു-
തെരുവിന്റെമണമുള്ളപെണ്ണ് !!

പാതിരാക്കോഴികൾനിലവിളിക്കുമ്പോ
ൾ,
ദേഹംനുറുങ്ങുന്നവേദനയോടവൾ-
രക്തംപുരണ്ടയിരുകൈകൾകൂപ്പി
ക്കൊണ്ട്,
അന്ധകാരത്തിന്റെ
അന്ത്യയാമത്തിലും-
കേണിടുംകാമവെറിപൂണ്ടവന്മാരോട്:
“അരുതരുത്ദേഹംനുറുങ്ങുന്നു
സോദരാ…..”എന്നലറിയവളുടെ
ബോധംമറയുന്നു !!

ഒരുരാത്രിനിറവയറുമായവൾതേങ്ങി.
കൂരിരുളിലാർത്തലച്ചെത്തിയകൊടുങ്കാ
റ്റിൽ !!

കാതുകൾപൊട്ടിത്തെറിക്കുംമുഴക്ക
ത്തിൽ-
ഇടിവെട്ടിമാനംപിളർന്നനേരം,
പേറ്റുനോവിൽപ്പിടഞ്ഞലറികരഞ്ഞവ
ൾ-
പെറ്റിട്ടുപെരുമരച്ചോട്ടിലൊരുകുഞ്ഞി
നെ !!

മാനംപിളർന്നോരുവെള്ളിടിമുഴക്കത്തി
ൽ-
ഞെട്ടിപ്പിടഞ്ഞുകുഞ്ഞലറിക്കരഞ്ഞു.
ആ…നിലവിളികൾകേൾക്കുവാനമ്മയി
ല്ല !!

ഇരുളിൽവരാറുള്ളകാമവെറിയർക്കായ്-
പെൺകുഞ്ഞിനെമരച്ചോട്ടിലാക്കി…..
തോരാത്തപെരുമഴമരച്ചോട്ടിൽനിന്നു
മാവൾ-
ദേഹംനുറുങ്ങാത്തലോകത്തിലേക്ക്…..
കണ്ണുകളടയ്ക്കാതെയാത്രയായി.
തെരുവിന്റെമണമുള്ളപെണ്ണ് !!

തകഴി- എൻ എം ജ്ഞാനമുത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments