Friday, October 18, 2024
Homeകേരളംകൊച്ചിയിൽ സംഗീത നിശയ്ക്കിടെ മൊബെൽ ഫോൺ മോഷ്ടിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചിയിൽ സംഗീത നിശയ്ക്കിടെ മൊബെൽ ഫോൺ മോഷ്ടിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച 20 ഓളം ഫോണുകളും പൊലീസ് കണ്ടെത്തി.അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെയായിരുന്നു മോഷണം നടന്നത് .അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ദില്ലിയിൽ തന്നെ തുടരുന്നുണ്ട്.

പൊലീസ് കണ്ടെടുത്തതില്‍ കൂടുതല്‍ ഫോണുകളും ഐ ഫോണുകളാണ്. ലോകപര്യടനത്തിന്റെ ഭാഗമായിട്ടാണ് നോര്‍വീജിയന്‍ സംഗീതജ്ഞന്‍ അലന്‍ വോക്കര്‍ ഇന്ത്യയിലെത്തിയത്.

ഒക്ടോബര്‍ ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വെച്ചായിരുന്നു മൊബൈൽ ഫോണുകൾ മോഷണം പോയത്. ആറായിരത്തോളം കാണികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ സെപ്തംബർ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീതനിശകൾക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടിരുന്നു.തിക്കും തിരക്കും പാട്ടിന്റെ അമിതശബ്ദവും കണക്കിലെടുത്താണ് മോഷണം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments