Logo Below Image
Saturday, June 21, 2025
Logo Below Image
Homeകേരളംഎഡിഎമ്മിന്‍റെ മരണം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

എഡിഎമ്മിന്‍റെ മരണം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

കോഴിക്കോട്:- എ ഡി എം ബാബുവിന്റെ മരണതിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കോൺ​ഗ്രസ്. സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധം നടത്താനാണ് തീരുമാനം.

കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജി വെയ്ക്കണമെന്നും ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നുമാണ് കോൺ​ഗ്രസ് ആവശ്യം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെനേതൃത്വത്തിൽനാളെവൈകീട്ടാണ് പ്രതിഷേധം. ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധ പരിപാടികൾ നടക്കും.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെപള്ളിക്കുന്നിലെ വീട്ടിൽ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം.

ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു നവീനെതിരെ ദിവ്യ ഉയർത്തിയ ആരോപണം. ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്ന് പറഞ്ഞ ദിവ്യ, നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദിവിടുകയും ചെയ്തിരുന്നു.

അതേസമയം ദിവ്യയുടെ വിമർശനം സദുദ്ദേശ്യപരമാണെന്നും യാത്രയയപ്പ് ചടങ്ങിലെ വിമർശനം ഒഴിവാക്കണമായിരുന്നുവെന്നും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ്‌ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ