Logo Below Image
Friday, July 4, 2025
Logo Below Image
Homeഇന്ത്യമിലിട്ടറി നഴ്സിംഗ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ ലിസമ്മ ചുമതലയേറ്റു

മിലിട്ടറി നഴ്സിംഗ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ ലിസമ്മ ചുമതലയേറ്റു

ന്യൂഡൽഹി: മിലിട്ടറി നഴ്സിംഗ് സർവീസ് (എംഎൻഎസ്) അഡീഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ ഷീന പിഡി വിരമിച്ച സാഹചര്യത്തിലാണ് മേജർ ജനറൽ ലിസമ്മയുടെ നിയമനം.

കൊല്ലം സ്വദേശിനിയായ ഇവർ ജലന്ധറിലെ മിലിട്ടറി ആശുപത്രിയിലെ സ്കൂൾ ഓഫ് നഴ്സിംഗിലെ പൂർവ്വ വിദ്യാർത്ഥിയാണ്.1986 ൽ എംഎൻഎസിൽ കമ്മീഷൻ ചെയ്ത ശേഷം, ജനറൽ ഓഫീസർ ആശുപത്രി അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ആർട്സ് ആൻഡ് ലോയിൽ ബാച്ചിലേഴ്സ് ബിരുദവും നേടി.

നഴ്സിംഗ് ജീവിതത്തോടൊപ്പം, പ്രിൻസിപ്പൽ കോളേജ് ഓഫ് നഴ്സിംഗ്, കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ്, (ബാംഗ്ലൂർ), പ്രിൻസിപ്പൽ മേട്രൺ, കമാൻഡ് ഹോസ്പിറ്റൽ (ഈസ്റ്റേൺ കമാൻഡ്), ബ്രിഗേഡിയർ എംഎൻഎസ് ആസ്ഥാനം (ഈസ്റ്റേൺ കമാൻഡ്), പ്രതിരോധ മന്ത്രാലയത്തിന്റെ ബ്രിഗേഡിയർ എംഎൻഎസ് (അഡ്മിൻ) ഇന്റഗ്രേറ്റഡ് ആസ്ഥാനം, ആർമി ഹോസ്പിറ്റലിൽ (റിസർച്ച് & റഫറൽ) പ്രിൻസിപ്പൽ മേട്രൺ എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചുട്ടുണ്ട്.

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് പൂർവ വിദ്യാർത്ഥിനിയും നാലുകോടി പ്ലാന്തോപ്പ് കുടുംബാം​ഗവുമാണ്. പുണെ, ബാംഗളൂരു എന്നിവിടങ്ങളിൽ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലായിരുന്നു.

വിശിഷ്ട സേവനത്തിന് ചീഫ് ഓഫ് ആർമി സ്റ്റാഫ് കമന്റേഷൻ കാർഡ് ഉൾപ്പെടെ അംഗീകാരങ്ങൾ ലഭിച്ചു. ഭർത്താവ് കേന്ദ്ര ഗവൺമെന്റ് നോട്ടറിയായ അഡ്വക്കറ്റ് ബാബു ജോൺ. പുനലൂർ സ്വദേശിയാണ്. മക്കൾ പ്രിൻസ് ജോൺ ബാബു, അഡ്വ. പ്രിയ മാന ബാബു. മരുമകൾ: ഡോ. റിതു റേച്ചൽ ജോർജ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ