കോടമഞ്ഞും ചന്നംപിന്നം ചെയ്യുന്ന മഴയുടെയും അകമ്പടിയോടെ, ഒരു പുതിയ സിനിമയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു.
ചിത്രം
ഔസേപ്പിൻ്റെ ഒസ്യത്ത്
നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്നു.
ഏലപ്പാറ – വാഗമൺ റൂട്ടിലൂടെ സഞ്ചരിച്ചെത്തുന്ന ഒരു കുന്നിൻ മുകളിലെമനോഹര
മായ
തേയിലത്തോട്ടങ്ങളു
ടെയും. ഏലത്തോട്ടത്തിൻ്റേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു വലിയ എസ്റ്റേറ്റ് ബംഗ്ളാവായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്.
ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കൂടിയാണ് ഈ ബംഗ്ളാവ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഔസേപ്പിൻ്റെ തറവാടായിട്ടാണിവിടം ചിത്രീകരിക്കുന്നതെന്ന് സംവിധായകനായ ശരത്ചന്ദ്രൻ പറഞ്ഞു.
ക്രൈസ്തവ , ഹിന്ദു മുസ്ലീം മതാചാര്യന്മാരായ ഫാദർ ജോമിൻ, അനീഷ് തിരുമേനി, നിസ്സാമുദ്ദീൻ ഉസ്താദ്
എന്നിവരുടെ സർവ്വമത പ്രാർത്ഥനയോടെയാണ് ലളിതമായ പൂജാ ചടങ്ങിന് തുടക്കമിട്ടത്.
തുടർന്ന് നിർമ്മാതാവ് എഡ്വേർഡ് ആൻ്റെണി സ്വിച്ചോൺ കർമ്മവും എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സുശിൽ തോമസ് ഫസ്റ്റ് ക്ലാപ്പും നൽകിചിത്രീകരണത്തിനു തുടക്കമിട്ടു.
നേരത്തേ നിർമ്മാതാവ് എഡ്വേർഡ് ആൻ്റണി വിജയരാഘവൻ, സംവിധായകൻ ശരത്ചന്ദ്രൻ , ജോജി മുണ്ടക്കയം, ഹേമന്ത് മേനോൻ, അഞ്ജലി കൃഷ്ണ, സുശീൽ തോമസ്, സ്ലീബാ വർഗീസ്. ഫസൽ ഹസൻത്രിരക്കഥാകൃത്ത് ) സിൻജോ ഒറ്റത്തൈക്കൽ, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കുകയുണ്ടായി
ഇമോഷണൽ ഫാമിലി ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കിൽ നിർവ്വചിക്കാം.
അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ അരങ്ങുന്ന സംഭവവികാസങ്ങളാന്ന് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.
കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിൻ്റെ ഉടമയായ ഔസേപ്പിൻ്റേയും മൂന്നാൺമക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.
ജീവിതത്തിൻ്റെ നെഗളിപ്പുകൾ ആവോളം ആഘോഷിച്ച ഔസേപ്പ് ഇന്ന് എൺപതിൻ്റെ നിറവിലാണ്.
ഇന്നും ഉറച്ച മനസ്സും ശരീരവുമായി ജീവിക്കുന്നു ഔസേപ്പ്.
ഈ കുടുംബത്തിൽ അപ്രതീക്ഷിതമായി അരങ്ങുന്ന ഒരു പ്രശ്നം ആ കുടുംബത്തിനെ സംഘർഷത്തിൻ്റെ മുൾ മുനയിലേക്കു നയിക്കപ്പെട്ടു.
ഈ പ്രശ്നത്തിൻ്റെ പരിഹാരം തേടാനുള്ള ശ്രമങ്ങളാണ് ചിത്രത്തിൻ്റെ പിന്നീടുള്ള കഥാഗതിയെ മുന്നോട്ടു നയിക്കപ്പെടുന്നത്.
എൺപതുകാരനായ ഔസേപ്പിനെ വിജയരാഘവൻ ഏറെ ഭദ്രമാക്കുന്നു.
ദിലീഷ് പോത്തൻ കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് മക്കളെ പ്രതിധീകരിക്കുന്നത്.
ജോജി മുണ്ടക്കയം, കനി കുസൃതി ജയിംസ് എല്യാ, അഞ്ജലി കൃഷ്ണാ ശ്രീരാഗ്. സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ,സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.
സംഗീതം. സുമേഷ് പരമേശ്വർ
ക്കായാഗ്രഹണം -അരവിന്ദ് കണ്ണാ ബിരൻ
എഡിറ്റിംഗ്-ബി.അജിത് കുമാർ.
പ്രൊഡക്ഷൻ ഡിസൈനർ – അർക്കൻ.എസ്. കർമ്മ
മേക്കപ്പ് – നരസിംഹസ്വാമി
കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്. സുശീൽ തോമസ്.
ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.
പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സിൻ ജോ ഒറ്റത്തൈക്കൽ.
കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
ആഡ് ഫിലിമിൽ നിന്നും
ഫീച്ചർ ഫിലിമിലേക്ക്.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ശരത്ചന്ദ്രൻ
ഏറെക്കാലമായി ബാംഗ്ളൂരിൽ ആഡ് ഫിലിമുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു പോരുകയാണ്.
മെയിൻ സ്ട്രീം സിനിമയിലേക്ക് കടന്നു വരുകയെന്നത് പ്രധാന ലഷ്യം തന്നെയായിരുന്നു. അതിനുള്ള വഴി തുറന്നത് ആഡ് ഫിലിം രംഗത്ത് പ്രവർത്തിച്ചു പോരുന്ന സുശീൽ തോമസ് ഉൾപ്പടെയുള്ളവരുടെ സഹകരണത്തി ലായിരുന്നുവെന്ന് സംവിധായകൻ ശരത്ചന്ദ്രൻ വ്യക്തമാക്കി.
ആഡ് ഫിലിം രംഗത്ത് പ്രവർത്തിച്ചു പോരുന്ന പലരും ഈ ചിത്രത്തിൽ തന്നോടൊപ്പം ഭാഗവാക്കാകുന്നുണ്ട്.
ശരത് ചന്രൻ പറഞ്ഞു.
വാഴൂർ ജോസ്.
ഫ്രോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി.