കൊല്ലം: താരറാണിമാർ നൃത്തനിശയുമായി കൊല്ലത്ത് .ശാന്തികൃഷ്ണ ,അഞ്ജു അരവിന്ദ്, പ്രജുഷ, അമ്പിളിദേവി, സുമിറാഷിഖ് എന്നീ താരറാണികൾ, സിനിമാറ്റിക്, സെമി ക്ലാസ്സിക് നൃത്തനിശയുമായി കൊല്ലം മൂന്നാം കുറ്റി ശ്രീഭദ്രാദേവി ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിൽ മാർച്ച് എട്ടാം തീയതി രാത്രി 8-30 ന്എത്തുന്നു.
ക്ഷേത്രത്തിലെ അശ്വതി മഹോൽസവത്തോട് അനുബന്ധിച്ചുള്ള പ്രധാന പ്രോഗ്രാമാണിത്. കൊല്ലം മങ്ങാട്ട് അഞ്ചരണ്ടിൽ, വ്യവസായ പ്രമുഖനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന കല്ലട സുകുമാരൻ്റെ സ്മരണയ്ക്കായി, മകൻ പ്രമുഖ നോവലിസ്റ്റും, യൂറ്റ്യൂബറുമായ സുപ്രീയൻ മങ്ങാട് സമർപ്പിക്കുന്ന പ്രോഗ്രാമിലാണ് താരറാണിമാർ പങ്കെടുക്കാൻ എത്തുന്നത്.
പ്രമുഖ സിനിമാ താരവും, നർത്തകിയുമായ ശാന്തികൃഷ്ണയാണ് ഈ നൃത്തനിശ ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ സംവിധായകൻ കുമാർനന്ദയാണ് പ്രോഗ്രാം ഡയറക്ടർ.പ്രശസ്ത സിനിമാ ,സീരിയൽ താരമായ പ്രജുഷ നയിക്കുന്ന ഈ നൃത്തനിശയിൽ, അഞ്ജുഅരവിന്ദ്, അമ്പിളിദേവി, സുമിറാഷിഖ് എന്നിവരോടൊപ്പം, മറ്റ് താരറാണികളും പങ്കെടുക്കും. തെന്നിന്ത്യയിൽ തന്നെ മെഗാഹിറ്റായി മാറിയ, സിനിമാറ്റിക്, സെമിക്ലാസ്സിക് നൃത്ത നിശയാണിത്.