മേടവിഷു വന്നണഞ്ഞു കൊന്ന പൂത്ത്
നിന്നു
മേടുകളും കാടുകളും കായ്കനികൾ
തൂക്കി
പൊൻകണിയായ് വെള്ളരിയും
ചുറ്റിലും നിരന്നു
നല്ല കണി കണ്ടിടേണം നല്ല നാൾ
വരേണം
വന്നു ചേരുമൈശ്വര്യമെന്നോർത്ത്
ഞങ്ങൾ രാവിൽ
ഒന്ന് ചേർന്നു നിലവിളക്കും കാഴ്ചയും
ഒരുക്കി
രാവിലെ എണീറ്റിടേണം കണ്ണ് പൂട്ടി വന്ന്
ദീപവും കൊളുത്തി വിഷുക്കാഴ്ചയെ
വണങ്ങാം
കണ്ണടച്ചെന്നാലുമെന്റെ കണ്ണിലുണ്ട്
കണ്ണൻ
കണ്ണുതുറക്കുന്ന നേരമെന്റെ
മുന്നിലുണ്ട്
കാണുവാനീ മോഹരൂപം കൂടെയുള്ള
കാലം
കാഴ്ചയ്ക്കായി
കണിയൊരുക്കാനെന്തിന് ഞാൻ വന്നു
രാവിലെ ഉണർന്നെണീറ്റു
കൺതുറന്നതില്ല
കാത്തിരുന്നു നിന്നെ ഞാനെൻ കണ്ണ്
പൊത്തുവാനായ്
കണ്ണുകൾക്ക് കാതുകൾക്ക് പിടി
തരാതെ പോയ് നീ
കാറ്റ് മാത്രമെന്റെ കണ്ണ്
പൊത്തുവാനായ് വന്നു.