Wednesday, December 25, 2024
HomeUS Newsകെ എച്ച് എൻ എ ഡോ. നിഷാ പിള്ള ചാർജെടുത്തു. ഗോപിനാഥ കുറുപ്പ് ട്രസ്റ്റീ ചെയർ

കെ എച്ച് എൻ എ ഡോ. നിഷാ പിള്ള ചാർജെടുത്തു. ഗോപിനാഥ കുറുപ്പ് ട്രസ്റ്റീ ചെയർ

അനിൽ ആറന്മുള

ന്യൂയോർക്ക്: കെ എച്ച് എൻ എ യുടെ പ്രസിഡൻറായി ഡോ നിഷാ പിള്ളയും ട്രസ്റ്റീ ബോർഡ് ചെയർമാനായി ഗോപിനാഥ കുറുപ്പും ചാർജെടുത്തു.
ക്വീൻസ് ഹാംപ്ടൻ ഇന്നിൽ നടന്ന ഹാൻഡിംഗ് ഓവർ മീറ്റിംഗിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ജി കെ പിള്ള കൈമാറ്റത്തിന് നേതൃത്വം നൽകി. ട്രസ്റ്റീ ചെയർ ഡോ. രാംദാസ് പിള്ള അദ്ധ്യക്ഷത വഹിച്ചു.

ചാർജെടുത്ത ശേഷം നടന്ന വികാരനിർഭരമായ പ്രസംഗത്തിൽ എട്ടുവർഷം മുമ്പ്
ന്യൂയോർക്കിൽ കൺവൻഷൻ നടത്താൻ താൻ ശ്രമിച്ചെങ്കിലും ദൈവനിശ്ചയം ഇതായിരുന്നു എന്ന് നിഷാപിള്ള പറഞ്ഞു. ഇന്ന് കൂടുതൽ മിടുക്കരും കഴിവുമു ള്ള ആളുകൾ തന്നോടൊപ്പമുണ്ടെന്നും അന്നത്തെക്കാളും മെച്ചമായി കൺവൻഷൻ നടത്താൻ ഇന്ന് തങ്ങളുടെ ടീം കഴിവുള്ളവരാണെന്നും നിഷ പ്രഖ്യാപിച്ചു. എല്ലാവരും സർവ്വാത്മനാ നിഷാ പിള്ളയെ പിന്തുണക്കുന്നതായും പറഞ്ഞു.

തുടർന്നു നടന്ന ട്രസ്റ്റീ ബോർഡ് മീറ്റിംഗ് ഇപ്പോഴത്തെ ചെയർമാൻ ഡോ. രാംദാസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന ഇലക്ഷനിൽ ജനറൽ ബോഡിയുടെ തീരുമാനപ്രകാരം ഗോപിനാഥകുറുപ്പിനെ ട്രസ്റ്റീചെയർമാനായി തിരഞ്ഞെടുത്തു. സോമരാജൻ നായർ വൈസ് ചെയർമാനും അനിൽ ആറൻമുളയെ ട്രസ്റ്റീ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ഗോപി നാഥ കുറുപ്പ് എല്ലാവർക്കും നന്ദി പറഞ്ഞു എല്ലാവരെയും കുട്ടി സൂം മീറ്റിംഗ് ഉടനുണ്ടാവുമെന്നും പറഞ്ഞു.

അനിൽ ആറന്മുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments