Sunday, December 22, 2024
Homeകഥ/കവിതപ്രണയ പരാജിതർ (ഗദ്യകവിത) ✍ഉഷാചന്ദ്രൻ

പ്രണയ പരാജിതർ (ഗദ്യകവിത) ✍ഉഷാചന്ദ്രൻ

ഉഷാചന്ദ്രൻ

പ്രണയത്തിന്റെ സൂത്രവാക്യങ്ങൾ
കളങ്കപ്പെടാറുണ്ട്
ചിലയിടങ്ങളിലെങ്കിലും,
എത്ര ക്രിയ ചെയ്താലും
ശരിയാവാതെ.

മനക്കണക്കാണ്‌ ജയിക്കാനെളുപ്പം,
വഴിയറിയാമെങ്കിൽ!

നേരായവഴി കണ്ടുപിടിക്കാൻ
മനസ്സിരുത്തിയേ പറ്റൂ!

ഒറ്റയടിക്ക് കണക്കു തീർക്കാനുള്ള
ദുര മൂത്ത്;
ഉത്തരം കണ്ടെത്താൻ
വഴിക്കണക്ക് നോക്കുന്നവർ,
യുക്തിയും തത്ത്വവും വിളമ്പി,
ഗണിത-ജനിതകശാസ്ത്രത്തെയും
ദർശനങ്ങളെയും കൂട്ടുപിടിച്ച്,
കുറുക്കുവഴിയിലൂടെ നടക്കുന്നത്,
അത് തോൽവിയിലേക്കുള്ള
യാത്രയാണെന്നറിയാതെയാണ് .

മാനവികതയാണ്, മനസ്സാക്ഷിയാണ്
മുഖ്യം എന്നുറക്കെപ്പറഞ്ഞ്,
ആർദ്രതയുടെ ഇടവഴികളിൽ ഊഷ്മള
സ്നേഹം നിരത്തിവച്ചു മനസ്സെന്ന
സർവ്വജ്ഞൻ നിലകൊള്ളുമ്പോൾ,
പ്രണയത്തിന്റെ ലോകത്തുനിന്ന്
നിങ്ങൾ തോറ്റു മടങ്ങിയേ മതിയാവൂ!

ഉഷാചന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments