“മാഷേ, വന്യമൃഗങ്ങളെല്ലാം രണ്ടും കല്പിച്ച് കാടിറങ്ങിയെന്നാണ് തോന്നുന്നത്. ”
“എന്താടോ ലേഖേ , രാവിലെതന്നെ താൻ വളരെ ഗൗരവത്തിലാണല്ലോ ? എന്താ കാര്യം. ”
“പ്രശ്നം അല്പം ഗൗരവമുള്ളതു തന്നെയാണ് മാഷേ.. മാഷ് പത്രവാർത്തകണ്ടില്ലെ കേരളത്തിൽ പലയിടങ്ങളിലും ഉത്സവത്തിന് കൊണ്ടുവന്ന ആനകൾ ഇടഞ്ഞെന്ന്, അതും പോരാഞ്ഞ് മലയോര മേഖലയിൽ കാട്ടാനയുടേയും കടുവയുടേയും പുലിയുടേയുമൊക്കെ ആക്രമണങ്ങളും. എന്താ ചെയ്ക. ”
” കാടിങ്ങി വന്ന കടുവകൾ കാട് കയറും മുൻപേ ആനയും കാടിറങ്ങി. ചുരുക്കിപ്പറഞ്ഞാൽ അവറ്റകൾക്ക് കാട്ടിൽ വസിക്കാൻ പറ്റാതായി എന്ന് സാരം. ”
“മാഷിവിടെ സാരോപദേശം പറഞ്ഞിരുന്നോ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ പല സ്ഥലങ്ങളിലായി നാലിലധികം പേർക്കാണ് ആനയുടെ ആക്രമണത്തിലൂടെ ജീവൻ നഷ്ടമായത്. അവരുടെ കുടുംബങ്ങളിപ്പോൾ അനാഥമായില്ലേ ?”
“വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്താൽ അവരുടെ ആശ്രിതർ സർക്കാരിൻ്റെ ധനസഹായത്തിന് അർഹരാണ്.. നല്ലൊരു തുക അവർക്ക് നഷ്ടപരിഹാരമായി ലഭിക്കും.”
“എന്തൊക്കെ നൽകിയാലും അവയെല്ലാം ഒരാളുടെ ജീവന് പകരമാവില്ലല്ലോ മാഷേ ?”
” കാര്യം ശിയാണ്. പക്ഷെ, വന്യജീവി ആക്രമണങ്ങൾ മുൻകൂട്ടി പ്രവചിക്കാനാവുന്നതല്ലല്ലോ, അതിൽ ആര് എപ്പോൾ പെടുമെന്നും പറയാൻ പറ്റില്ല. അപ്പോൾപ്പിന്നെ അങ്ങനെ സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയെന്നതല്ലാതെ മറ്റൊരു പരിഹാരമാർഗ്ഗവും സർക്കാരിൻ്റെ മുന്നിലുമില്ലല്ലോ. ”
” അരിക്കൊമ്പനെ പിടികൂടിയതുപോലെ നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കുന്ന മൃഗങ്ങളെ മയക്കുവെടി വെച്ച് പിടികൂടി നാട് കടത്തിയാൽപ്പോരെ മാഷേ ?”
“ഇതേ കാര്യം മൃഗങ്ങളാണ് ചെയ്യുന്നതെങ്കിൽ കാട്ടിൽ നിന്നും ഒരുപാട് മനുഷ്യർക്ക് കുടിയൊഴിയേണ്ടിവരും. കാരണം മൃഗങ്ങൾ ഒരിക്കലും നാട് കയ്യേറി വസിച്ചിട്ടില്ല. പക്ഷെ, നമ്മൾ മനുഷ്യരാണ് കാട് കയ്യേറിയതും മുഗങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കിയതും. എന്നിട്ടിപ്പോൾ പറയുന്നു നാട്ടിലിറങ്ങുന്ന മൃഗങ്ങളെ കാട് കടത്തമെന്ന്’. അവരെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു ഇപ്പോൾ നാടുവിട്ട് പോകാനും പറയുന്നു.. വിരോധാഭാസം തന്നെ മനുഷ്യൻ്റെ പ്രവർത്തികൾ. ”
നല്ല കാഴ്ചപ്പാട്
കൃത്യമായ നിരീക്ഷണം
അഭിനന്ദനങ്ങൾ റോബിൻ മാഷേ
