Monday, December 23, 2024
HomeUncategorizedനിരാലംബയും നിർധനയുമായ ഒരു അനാഥ കുടുംബത്തിന് സ്നേഹവീടൊരുക്കി വീണാലുക്കൽ പൗരസമിതി.

നിരാലംബയും നിർധനയുമായ ഒരു അനാഥ കുടുംബത്തിന് സ്നേഹവീടൊരുക്കി വീണാലുക്കൽ പൗരസമിതി.

കോട്ടയ്ക്കൽ:ബഹുമാനപ്പെട്ട സി എച്ച് ബാവാ ഹുദവി ഉസ്താദ് ചടങ്ങിന് നേതൃത്വം നൽകി. വീണാലുക്കൽ പൗരസമിതിയുടെ മൂന്നാമത്തെ സ്നേഹവീടാണ് ഇന്ന് സമർപ്പിക്കപ്പെട്ടത് .മൂന്നാം സ്നേഹ വീടിൻ്റെ നിർമ്മാണം പൂർണമായും പൂർത്തിയാക്കി ഗുണഭോക്താവിന് കൈമാറാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യവും അഭിമാനവും ഉണ്ടെന്ന് സംഘാക സമിതി പറഞ്ഞു.

ചടങ്ങിൽ എൻ സലാം ഹാജി അധ്യക്ഷത വഹിച്ചു. അബൂബക്കർ ബാഖവി പറപ്പൂർ, പി കെ എം എച്ച് എസ് ഹൈസ്കൂൾ എടരിക്കോടിലെ അധ്യാപകർ, സിദ്ധീഖ്. ടി ,ഷൌക്കത്തലി. Tk, mrc സെക്രട്ടറി സിപി ബീരാൻകുട്ടി, ഹംസ കുട്ടി പുന്നക്കൽ ഷഫീക്. പി,വേങ്ങരബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ പറപ്പൂർ, പറപ്പൂർ പഞ്ചായത്ത് 11-വാർഡ് മെമ്പർ സി കബീർ മാസ്റ്റർ, പത്തൊമ്പതാം വാർഡ് മെമ്പർ റസാക്ക്, വീണാലു ക്കൽ പൗരസമിതി ഉപദേശ സമിതി അംഗങ്ങളായ ചെറീദ് ഹാജി, , ഇരുമ്പൻ ബാപ്പുട്ടി ഹാജി, ആലങ്ങാടൻ ശരീഫ്,mrc രക്ഷാധികാരി മൊയ്തീൻ പുന്നക്കൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളിൽ സജീവമായ വ്യക്തിത്വങ്ങൾ പങ്കെടുത്തു .മൂന്നാം സ്നേഹ വീടിൻറെ കൽപ്പടവ് പണി സൗജന്യമായി പൂർത്തിയാക്കിയ മുലപ്പറമ്പ് റിലീഫ് കമ്മിറ്റി, കോൺഗ്രീറ്റിന് വേണ്ട മുഴുവൻ കമ്പികളും സംഭാവന ചെയ്ത പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠിക്ക് ഒരു കൈത്താങ്ങ് പദ്ധതി,

ടൈലുകൾ സംഭാവന ചെയ്ത എടപ്പയിൽ ഫ്ലോറിംഗ്സ് , പുതുപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2004 -2005 എസ്എസ്എൽസി ബാച്ച് തുടങ്ങി മൂന്നാം സ്നേഹവീടുമായി സഹകരിച്ച മുഴുവൻ വ്യകതികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നന്ദി പറയുന്നതായി വീണാലുക്കൽ പൗര സമിതി ഭാരവാഹികൾ പറഞ്ഞു..നാലാം സ്നേഹ വീടിൻ്റെ പ്രഖ്യാപനം ഉടനെ ഉ ണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. വീണാലുക്കൽ പൗര സമിതിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് സെക്രട്ടറി അൻസാരി വാഴയിൽ അറിയിച്ചു. വീണാലുക്കൽ പൗരസമിതി പ്രസിഡണ്ട് ഹിബ അൻവർ സ്വാഗതവും ഷറഫുദ്ദീൻ മാസ്റ്റർ ആലങ്ങാടൻ നന്ദിയും പറഞ്ഞു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments