Thursday, December 26, 2024
Homeകേരളംലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പ് ( 23/03/2024 )

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പ് ( 23/03/2024 )

ലോക്‌സഭാ തെരഞ്ഞെടുപ്പ്:നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ന്റെ സുഗമായ നടത്തിപ്പിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം വരണാധികാരിയെ സഹായിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു.

നോഡല്‍ ഓഫീസര്‍മാരുടെ പേര് വിവരങ്ങള്‍ ചുവടെ:

മാന്‍ പവര്‍ മാനേജ്‌മെന്റ്: എം പി ഹിരണ്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) സഹകരണസംഘം 7025080391, അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി: ജി ഉല്ലാസ്, ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ 9847683189, സ്വീപ്പ്: റ്റി ബിനുരാജ്, തഹസില്‍ദാര്‍ 9544182926, മെറ്റീരിയല്‍ മാനേജ്‌മെന്റ്: കെ ജയദീപ്, കോഴഞ്ചേരി എല്‍ആര്‍ തഹസീല്‍ദാര്‍ 9447162504, ട്രെയിനിങ് മാനേജ്‌മെന്റ്: എം എസ് വിജുകുമാര്‍, സീനിയര്‍ സൂപ്രണ്ട് കളക്ടറേറ്റ്, പിഡബ്ല്യുഡി വെല്‍ഫെയര്‍: ബി മോഹനന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ 9447363557, ഗ്രീന്‍ പ്രോട്ടോക്കോള്‍: ബൈജു റ്റി പോള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശുചിത്വമിഷന്‍ 9961936830, പരാതി പരിഹാരം: പി എ സുനില്‍, എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പവര്‍ഗ്രിഡ് 9446042331, സി-വിജില്‍ ആന്‍ഡ് എഫ് എസ്/ എസ്എസ്ടി സ്‌ക്വാഡ് ആന്റി ഡിഫേയ്‌സ്‌മെന്റ് : പി രാജേഷ് കുമാര്‍ ഡിഡി എല്‍എസ്ജിഡി 7012178227, കണ്‍ട്രോണ്‍ റും ഹെല്‍പ്‌ലൈനും പരാതിപരിഹാരവും: കെ സോണിഷ് ജില്ലാ ലോ ഓഫീസര്‍ 9495163086, ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്: എച്ച് അന്‍സാരി ആര്‍ടിഒ പത്തനംതിട്ട 8547639003, എസ്എംഎസ് മോണിറ്ററിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍: സംഗീത് സോമന്‍ ജില്ലാ ഐ ടി മിഷന്‍ കോര്‍ഡിനേറ്റര്‍ 7736616869 ഇലക്ട്രറല്‍ റോള്‍ മാനേജ്‌മെന്റ്: പി ഡി മനോഹരന്‍ തഹസില്‍ദാര്‍ താലൂക്ക് ഓഫീസ് മല്ലപ്പള്ളി 9495749918, എക്‌സ്‌പെന്‍ഡിച്ചര്‍ മാനേജ്‌മെന്റ്: ആര്‍ അനില്‍കുമാര്‍ ഫിനാന്‍സ് ഓഫീസര്‍ കളക്ടറേറ്റ് 7907276432, ഇവിഎം മാനേജ്‌മെന്റ്, സ്‌ട്രോങ് റൂം ആന്‍ഡ് കൗണ്ടിംഗ് ഹാള്‍ അറേഞ്ച്‌മെന്റ്: വര്‍ഗീസ് മാത്യു എച്ച് എസ് പത്തനംതിട്ട 9847008832, ലോ ആന്‍ഡ് ഓര്‍ഡര്‍: ജി സുരേഷ്ബാബു എഡിഎം 9446504515, മീഡിയ: എസ് സന്തോഷ് കുമാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 9895360126, കംപ്യൂട്ടറൈസേഷന്‍: നിജു എബ്രഹാം ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ 8277384858, സൈബര്‍ സെക്യൂരിറ്റി: എം എം ജോസ്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി 9497990029, പോസ്റ്റല്‍ ബാലറ്റ്: കെ രശ്മിമോള്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ എല്‍എസ്ജിഡി 9446534312, ഇറ്റിപിബിഎസ്: കെ സി സുരേഷ്‌കുമാര്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ എല്‍എസ്ജിഡി 9447139229, എമര്‍ജന്‍സി ആന്‍ഡ് ജനറല്‍ ടീം: സി പത്മചന്ദ്രകുറുപ്പ് ഡപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ 9495660660, മൈഗ്രന്റ് വോട്ടേഴ്‌സ്: സനല്‍ എ സലാം ജില്ലാ ലേബര്‍ ഓഫീസര്‍ 9447270813, വെല്‍ഫയര്‍ മാനേജ്‌മെന്റ്: ബി ജയരാജ് സീനിയര്‍ സൂപ്രണ്ട് എല്‍എസ്ജിഡി 9446187555, സെക്ടര്‍ ഓഫീസസ്/ സെക്ടര്‍ പോലിസ് ഓഫീസസ് കോര്‍ഡിനേഷന്‍: ടി ജി ഗോപകുമാര്‍ ഡപ്യൂട്ടി കളക്ടര്‍ ദുരന്തനിവാരണം 9447256596.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി (25)

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി (25). ഏപ്രില്‍ നാലു വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസം ആവശ്യമായതിനാല്‍ 25 വരെ സമര്‍പ്പിക്കുന്നവര്‍ക്കെ വോട്ട് ചെയ്യാന്‍ സാധിക്കൂ. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കും.

പുതുതായി പേരു ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമായി https://voters.eci.gov.in/ വെബ്‌സൈറ്റ് മുഖേന അക്ഷയകേന്ദ്രം വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയില്‍ വോട്ടര്‍മാരുടെ വയസ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുണ്ടാകണം. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ വോട്ടര്‍മാരുടെ ബൂത്ത് അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധനയ്ക്കായി കൈമാറും. ഇതു സംബന്ധിച്ച വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് എസ്.എം.എസായി ലഭിക്കും. ഐഡി കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് പേര് പട്ടികയില്‍ ചേര്‍ത്തതിന് ശേഷം ബി.എല്‍.ഒ/ പോസ്റ്റ് മുഖേനയോ താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ടോ വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

ലോക്സഭാ തെരഞ്ഞെടുപ്പ്:

കമ്മീഷന്റെ അനുവാദമില്ലാതെ തുടരാവുന്ന പ്രവൃത്തികള്‍
1. മാതൃക പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ആരംഭിച്ച പ്രവൃത്തികള്‍
2. തൊഴിലുറപ്പ് പദ്ധതി പോലെ ഗുണഭോക്താക്കളെ നിലവില്‍ തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍
3. പൂര്‍ത്തിയാക്കിയ പദ്ധതിയുടെ തുക നല്‍കല്‍
4. അടിയന്തര പ്രാധാന്യമുള്ള ദുരിതാശ്വാസ പ്രവൃത്തികള്‍ ഏറ്റെടുക്കാം
5. ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം

ലോക്സഭാ തെരഞ്ഞെടുപ്പ്:

മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടവ
1. പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പരസ്യങ്ങളോ ഹോള്‍ഡിങ്ങുകളോ പാടില്ല
2. ഭരണഘടന തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായതൊന്നും പ്രകടനപത്രികയില്‍ ഉണ്ടാകാന്‍ പാടില്ല
3. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ യുക്തിക്ക് നിരക്കുന്നതും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള സാമ്പത്തിക സ്രോതസുകള്‍ സൂചിപ്പിക്കുന്നതുമാകണം.
4. വോട്ടര്‍മാരെ സ്വാധീനിക്കുന്ന പുതിയ പദ്ധതികള്‍, സഹായങ്ങള്‍ എന്നിവ പ്രഖ്യാപിക്കാന്‍ പാടില്ല.
5. എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടിക്കാര്‍ റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍.
6. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പ്രവൃത്തികള്‍ കര്‍മ്മ പഥത്തിലെത്തിക്കുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കിയിരിക്കണം.
7. നിശബ്ദ പ്രചാരണ കാലയളവില്‍ ഒരുകാരണവശാലും പ്രകടന പത്രിക പ്രസിദ്ധീകരിക്കരുത്.
8. പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്.
9. പ്രതിരോധസേന/സേനാംഗങ്ങള്‍ എന്നിവരുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുത്

ലോക്സഭാ തെരഞ്ഞെടുപ്പ്:

കൊടിതോരണങ്ങള്‍ സംബന്ധിച്ച് ശ്രദ്ധിക്കേണ്ടവ
1. ഒരു സ്ഥലത്ത് ഒരു സ്ഥാനാര്‍ത്ഥിയുടെയോ പാര്‍ട്ടിയുടെയോ പരമാവധി മൂന്ന് കൊടികള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ.
2. ഒരാള്‍ക്ക് ഒന്നിലധികം പാര്‍ട്ടികളുടെ കൊടികള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഒരു പാര്‍ട്ടി/സ്ഥാനാര്‍ഥിക്ക് ഒന്ന് എന്ന രീതിയിലെ പാടുള്ളൂ.
3.വാഹനങ്ങളില്‍ പരമാവധി ഒന്ന് × അരയടി വലിപ്പത്തിലുള്ള ഒരു കൊടിയേ പാടുള്ളൂ. കൊടികെട്ടുന്ന പോളിന് മൂന്ന് അടിയില്‍ കൂടുതല്‍ നീളം പാടില്ല.
4. വാഹനങ്ങളില്‍ ബാനര്‍ പാടില്ല. ഒന്നോ രണ്ടോ ഉചിതമായ ചെറിയ സ്റ്റിക്കറുകള്‍ ഓരോ വാഹനത്തിലും പതിക്കാം.
5. റോഡ് ഷോകള്‍ക്ക് ആറ് × നാല് അടി വലിപ്പത്തിലെ ബാനര്‍ കൈയില്‍ പിടിക്കാം.
6. സ്‌പോട്ട് ലൈറ്റ്/സെര്‍ച്ച് ലൈറ്റ്/ഫ്‌ളാഷ് ലൈറ്റ് /സൈറണ്‍ എന്നിവ വാഹനങ്ങളില്‍ അനുവദനീയമല്ല.

ലോക്സഭാ തെരഞ്ഞെടുപ്പ്:

സ്വകാര്യവ്യക്തിയുടെ സ്ഥലം/ വാഹനങ്ങള്‍ ശ്രദ്ധിക്കേണ്ടവ
1. സ്വകാര്യവസ്തുവില്‍/കെട്ടിടത്തില്‍ കൊടി, ബാനര്‍ എന്നിവ കെട്ടുന്നതിന് ഉടമയുടെ സ്വമേധയായുള്ള അനുമതിയുണ്ടാകണം
2. സ്വകാര്യ വാഹനങ്ങളില്‍ കൊടി, സ്റ്റിക്കര്‍ എന്നിവ ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്
3. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിച്ചത് ഒഴികെയുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്

ലോക്സഭാ തെരഞ്ഞെടുപ്പ്:

സ്ഥാനാര്‍ഥികളുടെ/രാഷ്ട്രീയ പാര്‍ട്ടികളുടെ താത്കാലിക ഓഫീസ് ശ്രദ്ധിക്കേണ്ടവ
കയ്യേറ്റ ഭൂമി, ആരാധനാലയങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധി എന്നിവിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ താല്‍ക്കാലിക ഓഫീസുകള്‍ അനുവദനീയമല്ല. പാര്‍ട്ടി ചിഹ്നം/ഫോട്ടോ അടങ്ങിയിട്ടുള്ള ഒരു കൊടി/ബാനര്‍ മാത്രമേ പാടുള്ളൂ. ബാനറിന്റെ വലിപ്പം 4 x 8 അടിയില്‍ കൂടരുത്. ചെലവ് നിരീക്ഷകന്‍ താത്കാലിക ഓഫീസ് നിരീക്ഷിക്കുകയും അതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.

സി-വിജില്‍:683 പരാതികള്‍; 659 പരിഹാരം

സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 683 പരാതികള്‍. ഇതില്‍ 659 പരാതികള്‍ പരിഹരിച്ചു. ശേഷിക്കുന്ന പരാതികളില്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാര്‍ച്ച് 16 മുതല്‍ ജില്ലയില്‍ സി-വിജില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.

പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വ്യാജവാര്‍ത്തകള്‍, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി പരാതി നല്‍കാം. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ വഴി തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിങ്ങനെ പരാതിയായി സമര്‍പ്പിക്കാം.

രേഖകളില്ലാത്ത പണവും വസ്തുക്കളും പിടിച്ചെടുക്കും

2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ചെലവ് നിരീക്ഷണ നടപടികളുടെ ഭാഗമായി വേണ്ടത്ര രേഖകളില്ലാതെ കണ്ടെത്തുന്ന 50,000 രൂപയില്‍ അധികമായ പണവും വസ്തുക്കളും പിടിച്ചെടുക്കും.

പിടിച്ചെടുക്കുന്ന പണവും വസ്തുക്കളും പരിശോധിച്ചു നടപടികള്‍ക്ക് വിധേയമായി വിട്ടു കൊടുക്കുന്നതിന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍ കണ്‍വീനറും ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായും ജില്ലാ ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതാണ്.
നിരീക്ഷണത്തിന്റെ ഭാഗമായി ഫ്ളെയിങ് സ്‌ക്വാഡ്, പോലീസ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവര്‍ പിടിച്ചെടുക്കുന്ന പണവും മറ്റു മൂല്യമുള്ള വസ്തുക്കളും ട്രഷറി ചെസ്റ്റില്‍ സൂക്ഷിക്കാന്‍ ആവശ്യമായ സജ്ജീകരണം 24 മണിക്കൂറും ജില്ലയിലെ എല്ലാ ട്രഷറികളിലും അടിയന്തിരമായി ഒരുക്കുന്നതിനുള്ള നിര്‍ദേശം ജില്ലാ ട്രഷറി ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ട്.

വാർത്ത,–ജയൻ കോന്നി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments