Sunday, December 22, 2024
Homeകേരളംകൊല്ലത്ത് ഹോട്ടൽ ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

കൊല്ലത്ത് ഹോട്ടൽ ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച ഡെലിവറി ബോയ് അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പൊലീസിന്‍റെ പിടിയിലായി. പള്ളിത്തോട്ടം, ഇരവിപുരം ക്യു.എസ്.എസ് കോളനിയിലെ  ഫാത്തിമ മന്‍സിലില്‍ അജീര്‍ മകന്‍ ഇജാസ് (26) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം എടുക്കാനായെത്തിയ പ്രതി ഈ ഹോട്ടലിലെ സെക്യുരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടായിരുന്നു. ഇതിലിടപ്പെട്ട ഹോട്ടൽ ജീവനക്കാരനായ മുഹമ്മദ് സഫാനെന്ന യുവാവിനെ ഇജാസ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടെ ഇജാസ് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു. ഇത് ഹോട്ടലിലെ പാര്‍ട്ട് ടൈം ജീവനക്കാരനായ മുഹമ്മദ് സഫാന്‍ ചോദ്യം ചെയ്തു. ഇതോടെ ഇജാസ് തന്‍റെ കൈവശമുണ്ടായിരുന്ന കത്രിക കൊണ്ട് മുഹമ്മദ് സഫാനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മുഹമ്മദ് സഫാനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ബില്‍ഷാദിനെയും മറ്റൊരു ഡെലിവറി ബോയ് ആയ അനന്തകൃഷ്ണനെയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു.

അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ അനന്തകൃഷ്ണനും മുഹമ്മദ് സഫാനും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവർ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാഫിയുടെ നേതൃത്വത്തിലുള്ള എസ്.ഐ മാരായ അജി സൈമണ്‍, സജികുമാര്‍ എസ്.സി.പി.ഒ ശ്രീലാല്‍ സി.പി.ഒ സലീം എന്നിവരടങ്ങിയ  സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments