Sunday, November 17, 2024
Homeഇന്ത്യപ്രണയിക്കുന്നവർ ആലിം​ഗനം ചെയ്യുന്നതും ചുംബിക്കുന്നതും ലൈം​ഗികാതിക്രമമായി കാണാനാവില്ല: മദ്രാസ് ഹൈക്കോടതി

പ്രണയിക്കുന്നവർ ആലിം​ഗനം ചെയ്യുന്നതും ചുംബിക്കുന്നതും ലൈം​ഗികാതിക്രമമായി കാണാനാവില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രണയിക്കുന്ന സമയത്ത് ബലപ്രയോ​ഗത്തിലൂടെ ലൈം​ഗികാതിക്രമം കാണിക്കുന്നത് മാത്രമേ ലൈംഗിക അതിക്രമമായി കാണാൻ കഴിയുകയുള്ളൂ വെന്നും പറഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെതിരെ പഴയ പെൺ സുഹൃത്ത് നൽകിയ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ വിധി.

പരസ്പരം ഇഷ്ടപ്പെടുന്ന യുവതീയുവാക്കൾ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണ്. പ്രകടമായ ലൈം​ഗികതാത്പര്യത്തോടെ ബലപ്രയോ​ഗം നടത്തിയാൽ മാത്രമേേ ലൈം​ഗിക അതിക്രമമായി പരി​ഗണിക്കാനാകൂവെന്ന് കോടതി പറഞ്ഞു. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന 21-കാരനെതിരേയാണ് 19-കാരി പരാതിനൽകിയത്. എ.ഫ്‌ഐ. ആറിലെ ആരോപണം ശരിയാണെങ്കിലും ഹർജിക്കാരൻ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ല. ക്രിമിനല്‍ കുറ്റം ചുമത്തിയാല്‍ ദുരുപയോഗത്തിന് തുല്യമാകും. ഉഭയ സമ്മതത്തോടെയാണെങ്കില്‍, ലൈംഗിക അതിക്രമത്തിന്റെ നിർവചനത്തിന് കീഴില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു.

2022 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും കൂട്ടുകാരന്റെ ക്ഷണമനുസരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഏറെ നേരം സംസാരിച്ചു. ഇതിനിടയിക്ക് യുവാവ് തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചതായാണ് യുവതിയുടെ പറയുന്നത്. ഇക്കാര്യം യുവതി വീട്ടിൽ പറഞ്ഞതോടെ പ്രണയബന്ധം മനസ്സിലാക്കിയ പെൺകുട്ടിയുടെ വീട്ടുകാർ, വിവാഹാലോചനയുമായി ചെന്നെങ്കിലും യുവാവ് വിസമ്മതിക്കുകയായിരുന്നു. പിന്നീട് യുവതിയിൽനിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു യുവതി പരാതി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments