Thursday, December 26, 2024
Homeകഥ/കവിതപ്രിയതമ (ഗദ്യ കവിത) ✍ശ്യാം കുമാർ പേയാട്

പ്രിയതമ (ഗദ്യ കവിത) ✍ശ്യാം കുമാർ പേയാട്

ശ്യാം കുമാർ പേയാട്✍

ആദ്യ കാഴ്ച്ചയിൽ തന്നെ
നീയെൻ ഹൃദയം കീഴടക്കി.
എൻ ഹൃദയത്തിന്മൂലയിൽ
സൂക്ഷിച്ച പളുങ്ക് വിഗ്രഹം പോലെ
മുന്നിലിതാ നില്കുന്നു…
ഒരുനിമിഷം ഞാനെന്നെ മറന്നു…
പരിസരം മറന്നു…..
ഒരു ജീവച്ഛവം പോലെ….
നിന്നുഞാനങ്ങനെ യേറെ നേരം

വെണ്ണക്കല്ലിൽ കൊത്തിയ ശില്പം പോലെ
എണ്മുൻപിലങ്ങനെ
നീയും.

എന്നുള്ളിൽ നിന്നാരൊ
മന്ത്രിച്ചു
നിന്റെ
പളുങ്ങു വിഗ്രഹമിതാ നിൻകണ്മുന്നിൽ.
അത് സ്വന്തമാക്കു സമയമില്ലിനി തിരിഞ്ഞു നോക്കാൻ.

എന്റെ ഹൃദയകവാടം നിനക്കായി തുറന്നിട്ടുഞാൻ.

എനിക്കായി ഈശ്വരൻ കരുതിവച്ച
മധുരക്കനിക്കായി.

ഒന്നുതൊടാൻ ഒന്നുതലോടാൻ
വല്ലാത്തൊരു രുമോഹം.

തൊട്ടു തലോടി ജീവന്റെയൊരു
ഭാഗമായി മാറ്റാൻ വെമ്പൽ
പൂണ്ടുഞാൻ.

നിന്നെ സ്വന്തമാക്കിയ നിമിഷം
അഹങ്കാരത്തിൻ
കൊടുമുടിയിലെത്തി ഞാൻ.

ഇനിനമുക്കൊരുമിച്ചീ -ജീവിതവള്ളം
തുഴഞ്ഞക്കരെ യെത്താം.
ആകാശത്തിലും ഭൂമിയിലുമുള്ള പക്ഷി
മൃഗങ്ങളെ പോലെ
സ്വാതന്ത്രയായി വിഹരിക്കാം-
നമുക്കീ ലോകത്തിൽ.

നമുക്കായൊരു പുതിയലോകത്തിൻ
വാതയനം തുറന്നിട്ടിരിക്കുന്നു.

വിടില്ലഞാനീക്കൈ
എന്നന്ത്യം വരെ.

എൻപ്രിയ സഖി നിനക്കായ്‌ ഞാനും
എനിക്കായ് നീയും മാത്രമീ ഭൂമിയിൽ

ശ്യാം കുമാർ പേയാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments