Sunday, December 22, 2024
Homeമതംഭീമ ശങ്കർ ക്ഷേത്രം (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

ഭീമ ശങ്കർ ക്ഷേത്രം (ലഘു വിവരണം) ✍ ജിഷ ദിലീപ്, ഡൽഹി

ജിഷ ദിലീപ്, ഡൽഹി

മഹാരാഷ്ട്രയിലെ ഏറ്റവും ആകർഷണീയമായ ശിവ ക്ഷേത്രത്തിൽ ഒന്നാണ് ഭീമ ശങ്കര ക്ഷേത്രം. ശിവന് സമർപ്പിച്ചിരിക്കുന്ന 12 ജ്യോതിർലിംഗങ്ങളിൽ ആറാമത്തെ ജ്യോതിർലിംഗമാണ് ഭീമശങ്കർ . പൂനെക്ക് സമീപമുള്ള ഖേഡിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു അകലെയാണ് സ്ഥിതി ചെയ്യുന്നത്.

സഹ്യാദ്രി കുന്നുകൾക്കിടയിലുള്ള ക്ഷേത്രസ്ഥാനവും ചുറ്റുമുള്ള വനാന്തര അന്തരീക്ഷവും ക്ഷേത്ര ആകർഷണീയത വർധിക്കുന്നതോടൊപ്പം ഭീമാ നദിയുടെ ഉത്ഭവസ്ഥാനം (തെക്ക് കിഴക്കോട്ടൊഴുകി റായ്ച്ചൂരിനടുത്തു കൃഷ്ണ നദിയിൽ ചേരുന്ന) കൂടിയാണ്.

പുരാതന കാലത്തെ വിശ്വ കർമ്മ ശില്പികളുടെ, മികവുറ്റ കഴിവ് പഴയതും പുതിയതുമായ നഗര വാസ്തു വിദ്യാ ശൈലിയുടെ പ്രതിധ്വനിയുണർത്തുന്ന ഒരു സംയോജനമാണ് ഭീമ ശങ്കര ക്ഷേത്രം. മറ്റു ശിവ ക്ഷേത്രത്തിലേതുപോലെ താഴ്ന്നനിലയിലുള്ള ശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ മഹാനും മാറാഠാ ഭരണാധികാരിയുമായ ശിവാജി ആരാധനാ ശുശ്രൂഷ സുഗമമാക്കാൻ സംഭാവന നൽകിയതായി പറയപ്പെടുന്നു.

ക്ഷേത്രത്തിനു മുന്നിൽ റോമൻ ശൈലിയിലുള്ള ഒരു മണി ചീമാജി അപ്പ (ബാജി റാവു പേഷ്വ ഒന്നാമന്റെ സഹോദരൻ) സമ്മാനിച്ചത് കാണാം.

സഹ്യാദ്രി മലനിരകളിലെ ഭീമ ശങ്കരം എന്ന പട്ടണം ഹിന്ദു പുരാണമനുസരിച്ചു ശിവൻ, ത്രിപുരാസുരൻ എന്ന അസുരനെ നശിപ്പിക്കാൻ അഗ്നി ജ്വാലയുടെ സ്വയം അവതരിച്ച സ്ഥലമാണെന്നാണ്.

ശിവഭഗവാൻ തന്റെ അപാരമായ ശക്തിയും ഊർജ്ജവും പ്രസരിപ്പിച്ചുകൊണ്ട് ഭീമ ശങ്കര ജ്യോതിർലിംഗ രൂപമെടുത്തതായി പറയപ്പെടുന്നു.

പ്രതിസന്ധികൾ തരണം ചെയ്യാനും, ദൈവാനുഗ്രഹം ലഭിക്കാനും സാവൻ സമയത്തുള്ള ക്ഷേത്രസന്ദർശനം സഹായകമാകുമെന്നാണ് ഭക്തരുടെ വിശ്വാസം.

ത്രിപുരാ സുരനെന്ന അസുരനെതിരെയുള്ള ശിവ വിജയ ഐതിഹ്യവും, ശിവന് സമർപ്പിച്ചിരിക്കുന്ന 12ജ്യോതിർ ലിംഗങ്ങളിൽ ഒന്ന് എന്ന നിലയിലും ഭീമ ശങ്കര ക്ഷേത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.

ജിഷ ദിലീപ്, ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments