Sunday, November 24, 2024
Homeകേരളംതദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ജൂലൈ 30ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ജൂലൈ 30ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ പ്രമാണിച്ച് വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ. തിരുവനന്തപുരം അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും ജൂലൈ 30ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ മറ്റെല്ലാ വാർഡിലും ഇതേ ദിവസം അവധിയായിരിക്കും.

കരകുളം ഗ്രാമപഞ്ചായത്തിലെ തറട്ട, കാച്ചാണി, മുദിശാസ്‌താംകോട് വാർഡുകളിലും കളക്ടർ ജൂലൈ 30ന് അവധി പ്രഖ്യാപിച്ചു. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൊണ്ണിയൂർ വാർഡിലും, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകളിലും ജൂലൈ 30ന് അവധിയായിരിക്കും.

പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ കരിമൺകോട്, മടത്തറ, കൊല്ലായിൽ വാർഡിലും, കരവാരം ഗ്രാമപഞ്ചായത്തിലെ പട്ട്ള, ചാത്തമ്പാറ വാർഡിലും സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 30ന് ജില്ലാ കളക്ടർ അനുകുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിങ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ജൂലൈ 29നും 30നും അവധിയായിരിക്കും. വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ജൂലൈ 31നും പ്രാദേശിക അവധിയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments