Tuesday, October 1, 2024
Homeകേരളംപ്രായം എന്നത് അനുഭവസമ്പത്തും സ്‌നേഹവുമാണ് :- ഡെപ്യൂട്ടി സ്പീക്കര്‍

പ്രായം എന്നത് അനുഭവസമ്പത്തും സ്‌നേഹവുമാണ് :- ഡെപ്യൂട്ടി സ്പീക്കര്‍

വയോജനസംഗമം

പ്രായം എന്നത് അനുഭവസമ്പത്തും സ്‌നേഹവുമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വാര്‍ദ്ധക്യത്തില്‍ ഏകാന്തതയുടെ ഭാരം ചുമക്കാനനുവദിക്കാതെ പ്രായമായവരെ ചേര്‍ത്ത് നിര്‍ത്തലാണ് സമൂഹത്തിന്റെ കടമയെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.പന്തളം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയായ 2024-25 വയോജനക്ഷേമം ഒത്തുചേരാം നമുക്ക് മുന്നേ നടന്നവര്‍ക്കായി എന്ന പേരില്‍ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വയോജന ക്ലബ്ബുകള്‍ ആരംഭിക്കുന്നതും ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം ആക്കുന്നുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, വേള്‍ഡ് വിഷന്‍ റിട്ടയേഡ് പ്രോജക്ട് ഓഫീസര്‍ പി.സി ജോണ്‍ ഡോക്ടര്‍ വിദ്യ ശശിധരന്‍, വി എം മധു, ബി എസ് അനീഷ്‌മോന്‍, ജൂലി ദിലീപ്, രജിത കുഞ്ഞുമോന്‍, സന്തോഷ്‌കുമാര്‍, എ സനല്‍ കുമാര്‍, കെ.അജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments