Friday, November 22, 2024
HomeUncategorizedശിശുസൗഹൃദ ലോകം സൃഷ്ടിക്കേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

ശിശുസൗഹൃദ ലോകം സൃഷ്ടിക്കേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട –കുട്ടികളുടെ ആവശ്യം കണ്ടറിഞ്ഞ് ശിശുസൗഹൃദ ലോകം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന കുട്ടികളുടെ പാര്‍ക്ക് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുക ആയിരുന്നു മന്ത്രി. കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മിക്കുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സഹായകമാകും വിധം കളിസ്ഥലവും ആവശ്യമായ സാധനങ്ങളും സജ്ജമാക്കും. ഭിന്നശേഷിസൗഹൃദമായ ബ്ലോക്ക് പഞ്ചായത്ത് വയോജന, ശിശു സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തങ്ങളും മാതൃകാപരമായി ഏറ്റെടുത്തു നടപ്പാക്കുന്നു. സംസ്ഥാനത്തെ ശിശു സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.p
പന്തളം ബ്ലോക്ക് പഞ്ചായത്ത് 2023-24വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് സാമൂഹിക വൈകാരിക വളര്‍ച്ചയ്ക്കും വികസനത്തിനും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളോടുകൂടിയ പാര്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ് അനീഷ്മോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൂലി ദിലീപ്, രജിത കുഞ്ഞുമോന്‍, ലാലി ജോണ്‍, വാര്‍ഡ് മെമ്പര്‍ ഷീജ മോനച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനല്‍കുമാര്‍, എല്‍എസ്ജിഡി പന്തളം അസി. എഞ്ചിനീയര്‍ ശ്രീജകുഞ്ഞമ്മ, സിഡിപിഒ എസ് സുമയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments