Tuesday, November 26, 2024
HomeUncategorizedപെൺകരുത്ത് (കഥ) ✍ കൊച്ചുത്രേസ്യ

പെൺകരുത്ത് (കഥ) ✍ കൊച്ചുത്രേസ്യ

കൊച്ചുത്രേസ്യ✍

നേരം ഇരുട്ടി തുടങ്ങി ഒരു ഭയംഅവളിൽനിഴലിക്കാൻ തുടങ്ങി. ദൈവമേ ഇന്ന് day അദ്ദേഹം ഏത് രീതിയിലായിരിക്കും വരവ് മൂന്ന് പെൺകുട്ടികളെയും മാറോട് ചേർത്ത് പിടിച്ച് അവളങ്ങനെചിന്തിച്ചിരുന്നു.

കുട്ടികളുട കണ്ണുകളിൽ നിഴലിക്കുന്ന ഭയം അവളിലെകരുത്ത്മുഴുവൻ ചോർത്തിക്കളയുന്നു അവൾ കൂടുതൽ ദു:ഖിതയായി. അമ്മേ ഇന്നും ചാച്ചൻ കുടിച്ചിട്ടാണോ വരിക മുത്തയാൾ ഭയത്തോടെ ചോദിച്ചു മറുപടി ഒന്നും പറയാനാവാതെ അവൾ കുട്ടിയെ ചേർത്ത് പിടിച്ച് തഴുകി . ഈശ്വരാ ഋഞാനെന്ത് പറയും ഈ കുട്ടിയോട് . പട്ടിണിയോടൊപ്പം ദേഹോദ്രവവും , അതാണ് താങ്ങാൻ ആവാത്തത് വൈകുന്നത് വരെ പണിയെടുത്ത് കിട്ടുന്ന പൈസ മുഴുവൻ കള്ളു കുടിക്കും .

എന്തെങ്കിലും ഒരു ജോലിക്ക് പോകാമെന്ന് വച്ചാൽ അതിനും അടിയും ചീത്തവിളിയും. കുട്ടികൾ ഇന്ന് മുഴുവൻ പട്ടിണിയാ. പാത്രത്തിൽ ഒരു മണി അരിയില്ല അയൽപക്കത്ത് പോയി വാങ്ങാമെന്ന് ച്ചാൽ വാങ്ങിയത് കൊടുക്കാനുമുണ്ട്. പാതിരാത്രിയായി കുഞ്ഞുങ്ങൾ തളർന്നുറങ്ങി
.
പെട്ടെന്ന് താഴെ നിന്ന് ഒരു ശബ്ദം കേട്ടു അയാൾ വരന്നുണ്ട് ഇന്നും പതിവുപോലെ തന്നെ ചീത്തയും പറഞ്ഞാണ് വരവ്. അവൾ ദൃതിയിൽ വാതിലിലേക്ക് വന്നു. കുട്ടികൾ ഉണർന്നാൽ അതു ങ്ങൾ ഭയന്ന് നിലവിളിക്കും. അവൾ വാതിൽ തുറന്നതും ഒറ്റ അടി അവളുടെ കവിളിൽ വീണു എന്താടീ നിനക്ക് കതക് തുറക്കാനിത്ര താമസം പിന്നെ കുറെചീത്ത പറച്ചിലും അടിയും കുട്ടികൾ ഉണർന്ന് അവളെ വട്ടം പിടിച്ച് ഉറക്കെ കരഞ്ഞു. അവൾക്ക്കരയാനല്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല. കുട്ടികൾ ഇല്ലെങ്കി എങ്ങോ ട്ടെങ്കിലും ഓടിപ്പോകാമായിരുന്നു അതിനും കഴിയില്ലല്ലോ. കുറെ ചീത്തയും പിറുപിറുക്കലും കഴിഞ്ഞ് അയാളെപ്പോഴോ ഉറങ്ങി .

അവൾക്കന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. ഓരോന്നും ചിന്തിച്ച് മനസ്സിനെ ബലപ്പെടുത്തി പിറ്റേ ദിവസം നേരം പുലർന്നു. അയാൾ പതിവ് പോലെ ഉണർന്നു എങ്ങോട്ടോ പോയി അതിനുപിന്നാലെ അവൾ വേഗം കുട്ടികളെ ഉണർത്തി അടുത്ത വീട്ടിലാക്കി എങ്ങോട്ടോ ദൃതിയിൽ പോയി എങ്ങോട്ട് പോകണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. എന്തായാലും ഒരു ജോലി കണ്ടെത്തണം പലകടകളിൽ കയറിയിറങ്ങി പലരും ജോലി വാഗ്ദാനം ചെയ്തു പക്ഷേ ഉദ്ദേശം മറ്റു പലതുമായിരുന്നു. ഒടുവിൽ ഒരു നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കടയിൽ ജോലി നൽകാമെന്നേറ്റു . അവൾ വീണ്ടും ധ്യതിയിൽ വീട്ടിലേക്ക് നടന്നു.

എത്രയും പെട്ടെന്ന് അയാൾ എത്തുന്നതിന് മുൻപേ വീട്ടിലെത്തി കുട്ടികളെയും കൂട്ടി കയ്യിൽ കിട്ടിയ കുറച്ച് സാധനങ്ങൾ വാരി ഒരു ബാഗിലാക്കി വേഗം വീട്ടിൽ നിന്നിറങ്ങി. ഒരു വാടകവീട്‌ സംഘടിപ്പിക്കണം. കുട്ടികളെ നല്ലരീതിയിൽ പഠിപ്പിക്കണം. ഇനി ഈ വീട്ടിലേക്കില്ല ദൃഢനിശ്ചയത്തോടെ അവളാ വീടിന്റെ പടിയിറങ്ങി. ജയിച്ച ഭാവത്തോടെ .

കൊച്ചുത്രേസ്യ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments