മനുഷ്യർ ദൈവത്തിന്റെ കൂട്ടുവേലക്കാർ (ഉല്പ. 18:
16-33)
“പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞു
വല്ലോ?” (വാ. 27).
ഹഡ്സൺ ടെയിലറിനു 21 വയസ്സ് ഉണ്ടായിരുന്നപ്പോഴാണ്, അദ്ദേഹം ചൈനയിലെ ‘ഷൻകാവി’ എന്ന സ്ഥലത്തേക്കു മിഷനറി ആയി പോയത്. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ‘ചൈന ഇൻലാൻഡു മിഷൻ’ എന്ന സംഘടനയ്ക്കു രൂപം നൽകുവാൻ അദ്ദേഹത്തിനു സാധിച്ചു. ചൈനയിൽ ആദ്യമായി സ്ഥാപിച്ച മിഷൻ പ്രസ്ഥാനമായിരുന്നു അത്. പിന്നീടു 40 വർഷക്കാലം കൂടി താൻ അവിടെ പ്രവർത്തിച്ചു. 1965-ൽ അദ്ദേഹം മരിക്കുമ്പോൾ, താൻ സ്ഥാപിച്ച മിഷൻ പ്രസ്ഥാന
ത്തിനു ചൈനയിൽ എങ്ങുമായി 205 ശാഖകൾ ഉണ്ടായിരുരുന്നു. നിൻഗോ എന്നു പേരുള്ള പ്രാദേശിക ഭാഷയിലേക്കു പുതിയ നിയമം വിവർത്തനം ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഹഡ്സൺ ടെയിലറുടെ ജീവിത സായാഹ്നത്തിൽ, ഷൻകാവിൽ ഉള്ള രണ്ടു ക്രിസ്തീയ വനിതകൾ, അദ്ദേഹത്തിന്റെ ജീവിത പങ്കാളിയോടു അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ചു ഏറെ പ്രകീർത്തിച്ചു പറയുകയുണ്ടായി. ഇക്കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോട്, അദ്ദേഹം അതിൽ അഭി മാനം കൊളളും എന്നു കരുതി പറയുകയുണ്ടായി. എന്നാൽ, അദ്ദേഹം അവരോടു ഒരു മറുചോദ്യമാണ് ഉന്നയിച്ചത്: “എന്തിനേപ്പറ്റിയാണ് അഭിമാനിക്കേണ്ടത് ” എന്നായിരുന്നു ആ മറുചോദ്യം. “അങ്ങു ചെയ്ത നല്ല കാര്യങ്ങളെപ്പറ്റി അങ്ങു അഭിമാനിക്കുന്നില്ലേ” അവർ തിരിച്ചു ചോദിച്ചു. അതു കേട്ട ടെയ്ലർ പറഞ്ഞതു: ” ഞാൻ ഒന്നും ചെയ്തിട്ടില്ല. ഞാൻ ദൈവത്തിന്റെ കൂട്ടുവേലക്കാരൻ മാത്രം ആയിരുന്നു” എന്നാണ്.
നാം ധ്യാന ഭാഗത്തു വായിക്കുന്നതു അബ്രഹാം തന്റെ സഹോദര പുത്രനായ ലോത്തിനു വേണ്ടി, ദൈവത്തോടു മദ്ധ്യസ്ഥത ചെയ്യുന്നതാണ്. ദൈവം സോദോം
ഗോമോറ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ, സോദോമിൽ പാർത്തിരുന്ന ലോത്തും നശിച്ചു പോകും എന്ന വേദനയിൽ ആയിരുന്നു അങ്ങനെ ചെയ്തത്. എന്നാൽ, വെറും പൊടിയും വെണ്ണീറും ആയിരുന്ന താൻ ദൈവത്തിന്റെ മനസ്സു മാറ്റുവാൻ ശ്രമിച്ചതില തെറ്റു മനസ്സിലാക്കി അനുതപിക്കുന്നതാണു (വാ. 27) നാം കാണുന്നത്. നാം വെറും പൊടിയും വെണ്ണീറും മാത്രം ആണെന്നു ദൈവ സന്നിധിയിൽ സമ്മതിക്കുകയും, നാം കേവലം തന്റെ കൂട്ടുവേലക്കാർ മാത്രം ആണെന്നു ഏറ്റുപറയുകയും ചെയ്യുമ്പോഴാണ്, നാം യഥാർത്ഥത്തിൽ ആയി തീരേണ്ടതു പോലെ ആയിത്തീരുന്നത്. അതിനു നമുക്കു കഴിയട്ടെ.. ദൈവംസഹായിക്കട്ടെ..
ചിന്തയ്ക്ക്: ദൈവം തന്റെ കൂട്ടുവേലക്കാരായ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നതു നമ്മുടെ വിശ്വസ്തതയും, വിധേയത്വവുമാണ്!
പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍