സംസ്ഥാനത്തു പതിനൊന്നായിരത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ് ഇന്ന് വിരമിക്കുക. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്.
കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് സർക്കാർ കണക്ക്. കഴിഞ്ഞ വർഷങ്ങളിലും മെയ് 31 ന് സംസ്ഥാനത്ത് കൂട്ട വിരമിക്കൽ നടന്നിരുന്നു. കഴിഞ്ഞ വർഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു.
ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്. അതാണ് ഈ ദിവസത്തെ കൂട്ട വിരമിക്കലിന് കാരണം.