തിരുവനന്തപുരം :- 54 –മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തിയ കലാകാരന്മാർ പുരസ്കാരം ഏറ്റുവാങ്ങി.
സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് പുലർത്തിയ 48 കലാകാരൻമാർക്കാണ് 2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും ബീന ആർ ചന്ദ്രനും മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. അവാർഡിനർഹമായ മുഴുവൻ കലാകാരന്മാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ സംവിധായകനും കെഎസ്എഫ്ഡിസി ചെയർമാനുമായ ഷാജി എൻ കരുണിന് ജെ സി ഡാനിയൽ പുരസ്കാരവും മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള സിനിമയെ ലോകത്തെ അറിയിച്ച സംവിധായകന്റെ സിനിമകളെക്കുറിച്ചുള്ള ഓർമകളും മുഖ്യമന്ത്രി പങ്കുവെച്ചു. ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, പുരസ്കാര ജേതാക്കളായ പൃഥ്വിരാജ് , വിജയരാഘവൻ , ഉർവശി, ബീന ആർ ചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.