Logo Below Image
Monday, January 13, 2025
Logo Below Image
Homeകായികംട്വന്റി -20 ലോകകപ്പ്:- ഇന്ത്യന്‍ ടീം ജന്മനാട്ടിലെത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

ട്വന്റി -20 ലോകകപ്പ്:- ഇന്ത്യന്‍ ടീം ജന്മനാട്ടിലെത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ജേതാവായ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ജന്മനാട്ടിൽ ആവേശോജ്വലമായ സ്വീകരണം. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യൻ ടീമുമായുള്ള ചാർട്ടേഡ് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ പുലർച്ചെ തന്നെ ആയിരക്കണക്കിന് ആരാധകരാണ് പ്രിയ താരങ്ങളെ കാണാൻ വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും കൂടി നിന്നത്. ഇവിടെ നിന്ന് ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ടീം പോയത്.

ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മൂലം ബാർബഡോസിൽ കുടുങ്ങിയ ടീമിന്റെ യാത്ര വൈകിയിരുന്നു. ഇതിനു പിന്നാലെ  ബാര്‍ബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. തുടർന്ന് രാവിലെ 6.57 ഓടെയാണ് വിമാനത്താവളത്തിൽ എത്തിയത്. വിരാട് കോഹ്ലിയാണ് ആദ്യം പുറത്തെത്തിയത്. ആർപ്പുവിളിച്ചാണ് ആരാധകർ ടീമിനെ വരവേറ്റത്. അതേസമയം താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്കുപോകും.

താരങ്ങൾക്ക് വാംഖഡേ സ്റ്റേഡിയത്തില്‍ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങില്‍ ബി.സി.സി.ഐ. കൈമാറും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ, ദക്ഷിണാഫ്രിക്കയെ 7 റൺസിനു തോൽപിച്ചാണ് ഇന്ത്യ ജേതാക്കളായത്. അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവ് എടുത്ത ഉജ്വല ക്യാച്ചും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments