Tuesday, December 24, 2024
Homeആരോഗ്യംമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 22 |...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 22 | തിങ്കൾ

പാദങ്ങളില്‍ മിക്കപ്പോഴും തണുപ്പോ മരവിപ്പോ അനുഭവപ്പെടുന്നത് കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. ഏത് കാലാവസ്ഥയിലാണെങ്കിലും വിട്ടുമാറാത്ത തണുപ്പ് പാദങ്ങളില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമായെന്ന് ഊഹിക്കാം. ഒരുപക്ഷേ, ഇത് രണ്ടുകാലിലും അനുഭവപ്പെടണമെന്നില്ല, ഏതെങ്കിലും ഒരു കാലില്‍ മാത്രമായിരിക്കും ഇത്തരം ലക്ഷണങ്ങള്‍ കാണുക. അതുപോലെ നടക്കുമ്പോള്‍ മാത്രം മലബന്ധം അനുഭവപ്പെടുന്നതും കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. നടക്കുമ്പോള്‍ മാത്രമാണ് ഈ പ്രശ്നം, എന്നാല്‍ വിശ്രമിക്കുമ്പോള്‍ ഇല്ലെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൊളസ്‌ട്രോള്‍ പ്രധാനമായും രണ്ടുതരമാണുള്ളത്. എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്ട്രോളും എല്‍ഡിഎല്‍ എന്ന മോശം കൊളസ്ട്രോളും. എല്‍ഡിഎല്‍ ആണ് വില്ലന്‍. ഇത് അധികമാകുന്നത് രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാകാന്‍ ഇടയാക്കും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹമാണ് ഇത്തരത്തില്‍ തടസപ്പെടുന്നതെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വരെയുണ്ടാകാന്‍ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങള്‍ കാലിന്റെ മരവിപ്പ്, ബലഹീനത, കാലുകളിലെയോ പാദങ്ങളിലെയോ നാഡിമിടിപ്പ് ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ തീരെ ദുര്‍ബലമാവുകയോ ചെയ്യുക, കാലുകളില്‍ ചര്‍മ്മത്തിന്റെ നിറവ്യത്യാസം, കാല്‍വിരലുകളുടെ മന്ദഗതിയിലുള്ള വളര്‍ച്ച, കാല്‍വിരലുകളിലോ പാദങ്ങളിലോ കാലുകളിലോ ഉണ്ടാകുന്ന വ്രണങ്ങള്‍ ഇത്തരം ലക്ഷണങ്ങള്‍ പെരിഫറല്‍ ആര്‍ട്ടറി ഡിസീസിന്റേതാകാം.

കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത് മൂലവും ഈ അവസ്ഥ ഉണ്ടാകാം എന്നതിനാല്‍ കൃത്യസമയത്ത് ചികിത്സ തേടാന്‍ മടി കാണിക്കരുത്. അതേസമയം, തടസം ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും അനുഭവപ്പെട്ടേക്കാം. മുട്ടുവേദനയും ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ അവഗണിക്കാതെ കൊളസ്‌ട്രോള്‍ പരിശോധന നടത്തണം. കൊളസ്‌ട്രോള്‍ തോത് നിയന്ത്രണം വിറ്റാല്‍ സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും വരെ ഇടയാക്കും.

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ച വ്യായാമവും പോഷകാഹാരവും ശീലമാക്കിയാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments