കോഴിക്കോട് മുക്കം സ്‌റ്റേഷന്‍ പരിസരത്തുനിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ കേസില്‍ എസ്.ഐ അറസ്റ്റില്‍.കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ നൗഷാദ് ആണ് അറസ്റ്റിലായത്. ജില്ലാ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റു ചെയ്തത്.
മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റു രേഖപ്പെടുത്തി വിട്ടയച്ചു.കേസിലെ ഒന്നാം പ്രതി ബഷീറിനെയും അറസ്റ്റു ചെയ്തു. തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോകാന്‍ പ്രതികളെ സഹായിച്ചുവെന്നാണ് എസ്.ഐയ്‌ക്കെതിരായ കേസ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് എസ്.ഐയെ സസ്‌പെന്റ് ചെയ്തത്.വാഹനം കടത്തിക്കൊണ്ടുപോകാന്‍ സ്‌റ്റേഷനിലേക്ക് വരുമ്പോള്‍ വാഹനത്തില്‍ എസ്.ഐയും ഉണ്ടായിരുന്നു. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ അടക്കം ഇത് വ്യക്തമായിരുന്നു.
ബഷീറിന്റെ മണ്ണുമാന്തിയന്ത്രം ഇടിച്ച് ഒരു യുവാവ് കൊല്ലപ്പെട്ടതോടെയാണ് പോലീസ് ഇത് കസ്റ്റഡിയില്‍ എടുത്തത്. ഈ മണ്ണുമാന്തി യന്ത്രത്തിന് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ഇല്ലായിരുന്നു. ഇത് മറയ്്ക്കാന്‍ പ്രതികള്‍ ഈ യന്ത്രം മാറ്റിയ ശേഷം ലൈസന്‍സുള്ള മറ്റൊരു യന്ത്രം സ്‌റ്റേഷന്‍ പരിസരത്ത് കൊണ്ടുവന്ന് ഇടുകയായിരുന്നു.