Monday, December 23, 2024
HomeUS Newsഅമേരിക്കയിലും അയോദ്ധ്യാ പ്രാണപ്രതിഷ്ഠ മഹോത്സവം

അമേരിക്കയിലും അയോദ്ധ്യാ പ്രാണപ്രതിഷ്ഠ മഹോത്സവം

റിപ്പോർട്ട്: അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചു വൻപിച്ച പരിപാടികൾ ആസൂത്രണം ചെയ്‌ത്‌ ശ്രി രാമദാസ മിഷൻ. പെയർലാന്റിലെ ശ്രീ രാമദാസ മിഷൻ ആണ് വിപുലമായ ആഘോഷപരിപാടികൾ ആസുത്രണം ചെയ്തിരിക്കുന്നത്.

പിയർലാന്റിലെ ശ്രീ മീനാക്ഷി ക്ഷേത്രസമുച്ചയത്തിനടുത്തായി സ്ഥിതിചെയ്യുന്ന രാമദാസമിഷനിൽ ജനുവരി 21 നു ഞായറാഴ്ച രാവിലെ 9:30 മുതൽ വിവിധ ഹോമങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകളോടെയാണ് പ്രാണ പ്രതിഷ്ഠ മഹോത്സവം ആഘോഷിക്കുന്നത്. എല്ലാമാസവും ഇവിടെ നടത്താറുള്ള പൂജകൾക്ക് പുറമെയാണ് പ്രത്യേക ആഘോഷങ്ങൾ.

രാവിലെ 9:30 നു ഗണപതി ഹോമം അതിനു ശേഷം ശ്രീരാമ ഹോമം, ശ്രീ ഹനുമാൻ ഹോമം, സുദർശന ഹോമം, വിഷ്ണു സഹസ്രനാമ യജ്ഞം ലളിതാ സഹശ്രനാമ ഹോമം തുടങ്ങി അതിവിശിഷ്ടങ്ങളായ ഹോമ യജ്ഞ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ സ്വാഭിമാന സുദിനമായ അയോദ്ധ്യ പ്രതിഷ്ഠാ കർമം സമുജ്വലമാക്കാൻ എല്ലാ വിശ്വാസികളും സഹകരിക്കണമെന്ന് ശ്രീ രാമദാസ മിഷൻ കോർഡിനേറ്റർ ജയപ്രകാശ് (ചിക്കാഗോ) അഭ്യർഥിച്ചു.
അഗോദ്ധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിക്കുംവരെ ചടങ്ങുകൾ ഉണ്ടായിരിക്കുമെന്ന് ജയപ്രകാശ് അറിയിച്ചു.

ജയപ്രകാശ്

ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്ക് ജയപ്രകാശിനെ 630-430-6329 എന്ന നമ്പറിൽ ബന്ധപ്പെടാം

റിപ്പോർട്ട്: അനിൽ ആറന്മുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments