വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ എന്ന സെപ്ഷ്യൽ പംക്തിയുമായി മലയാളി മനസ്സ് ൽ ചേക്കേറിയ ശ്രീമതി. പ്രഭ ദിനേഷ് ൻ്റെ രണ്ടാമത്തെ പുസ്തകം ആയ ‘മയൂഖവർണ്ണങ്ങൾ’ എന്ന കഥാസമാഹാരം മയൂഖം ബുക്ക്സ് ആൻ്റ് പബ്ലിക്കേഷൻസ് ഈ വരുന്ന ജൂലൈ പതിന്നാലാം തീയതി മയൂഖം സാഹിത്യ സാംസ്കാരികവേദി(Regd) വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം പട്ടം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ അങ്കണത്തിൽ നടക്കുന്ന തീർത്ഥം 2024′ എന്ന പ്രോഗ്രാമിൽ വെച്ച് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യപ്പെടുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷവും, അഭിമാനവും നല്കുന്നു!
ആദ്യപുസ്തകമായ വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ ലൂടെ വായനക്കാരുടെ മനസ്സിൽ വിസ്മയം തീർക്കാൻ കഴിഞ്ഞ പ്രഭയുടെ രണ്ടാമത്തെ കഥാസമാഹാരം ആയ മയൂഖവർണ്ണങ്ങൾ ക്ക് എല്ലാവിധ ഭാവുകങ്ങളും ഞാൻ നേരുന്നു.
എഴുത്തിൻ്റെ വഴികളിൽ അനുഗ്രഹീതയായ പ്രഭ ദിനേഷ്, സ്വന്തം രചനകൾക്ക് ഒപ്പം മറ്റുള്ള എഴുത്തുകാരുടെ രചനകൾ വായിക്കുകയും, തന്നോടൊപ്പം ചേർത്തു നിറുത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു മനസ്സിന് ഉടമ കൂടിയാണ്.
രണ്ടാമത്തെ പുസ്തകമായ മയൂഖവർണ്ണങ്ങൾ കൂടുതൽ വായനക്കാരിലേയ്ക്ക് എത്തട്ടെ! എഴുത്തിൻ്റെ പാതകളിലൂടെ ശ്രീമതി. പ്രഭദിനേഷ് ഉന്നത സോപാനങ്ങളിലേയ്ക്ക് എത്തിചേരട്ടെയെന്നും ആശംസിക്കുന്നു…പ്രാർത്ഥിക്കുന്നു.
രാജു ശങ്കരത്തിൽ
ചീഫ് എഡിറ്റർ
മലയാളി മനസ്സ്.