Logo Below Image
Wednesday, April 9, 2025
Logo Below Image
Homeനാട്ടുവാർത്തകലാകാരൻമാർക്കു അവാർഡ്

കലാകാരൻമാർക്കു അവാർഡ്

കോട്ടയ്ക്കൽ. പിഎസ് വി നാട്യസംഘം കലാകാരൻമാർക്കു വിവിധ അവാർഡുകൾ ലഭിച്ചു. പ്രധാന അധ്യാപകനും പ്രമുഖ കഥകളി നടനുമായ കോട്ടയ്ക്കൽ ദേവദാസ് പയ്യന്നൂർ കഥകളി അരങ്ങിന്റെ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാരത്തിനാണ് (50,000) അർഹനായത്. ഇന്നു 10.30ന് പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും.
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജൻമശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നൽകുന്ന കലാസാഗർ പുരസ്കാരമാണ് (20,000) നാട്യസംഘം ചെണ്ട അധ്യാപകനായ കോട്ടയ്ക്കൽ വിജയരാഘവന് ലഭിച്ചത്.

28ന് കലാമണ്ഡലത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. തൃശൂർ കഥകളി ക്ലബിന്റെ സഹകരണത്തോടെ എൽഎസ് വി ഫൗണ്ടേഷൻ നൽകുന്ന യുവഗായക പുരസ്കാരമാണ് (20,000) നാട്യസംഘം സംഗീത അധ്യാപകൻ കോട്ടയ്ക്കൽ സന്തോഷിനു ലഭിച്ചത്. കഴിഞ്ഞദിവസം തൃശൂരിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.

— – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ